ഗുരുവായൂര്‍•കഴിഞ്ഞ ഫെബ്രുവരി 26 ന് ചരിഞ്ഞ ഗജരത്നം പത്മനാഭന്റെ ചിതാഭസ്മം കടലിൽ നിമജ്ജനം ചെയ്തു. പഞ്ചവടി വാ കടപ്പുറത്താണ് ചടങ്ങുകള്‍ നടന്നത്. ചുവന്ന പട്ടു വിരിച്ച് പൂമെത്തയൊരുക്കി 3 ചിതാഭസ്മകുംഭങ്ങൾക്ക് ഉത്തമൻ ശാന്തി അസ്ഥിനിമജ്ജന ചടങ്ങ് നടത്തി. ആചാര്യ ഹരിദാസ് വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും ഉരുവിട്ടു.
ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എസ്. ശശിധരൻ, ഫീൽഡ് വർക്കർ കെ. മനോജ് എന്നിവർ മുങ്ങിനിവർന്ന് കലശകുംഭങ്ങൾ കടലിൽ ഒഴുക്കി. പത്മനാഭനോടുള്ള ആദരസൂചകമായി ചടങ്ങിനുള്ള വഴിപാടുതുക ക്ഷേത്രസമിതി ഒഴിവാക്കി. 27ന് കോടനാട് വനത്തിലാണ് പത്മനാഭന്റെ ശരീരം ദഹിപ്പിച്ചത്.
Post Your Comments