KeralaLatest NewsNews

ഗുരുവായൂരപ്പന്റെയും ആനപ്രേമികളുടെയും പ്രിയപ്പെട്ടവനായ ഗജരാജൻ പത്മനാഭൻ ചരിഞ്ഞു .

ഉയരവും തലപ്പൊക്കവുമുള്ള ആനകൾ ഏറെയുണ്ടെങ്കിലും ഉത്സവപ്പറമ്പിൽ പദ്മനാഭനെത്തിയാൽ തിടമ്പും ആൾക്കാരുടെ സ്നേഹത്തിരക്കും പദ്മനാഭനുചുറ്റുമാവും. വേലപ്പറമ്പിൽ ഗുരുവായൂർ പദ്മനാഭന്റെ ചിത്രത്തിനുപോലും ആവശ്യക്കാർ ഏറെയാണ്. ശാന്തസ്വഭാവിയായ പത്മനാഭന് ക്ഷേത്രാചാരങ്ങൾ കൃത്യമാണ്.

ഗുരുവായൂർ ; ഗുരുവായൂരപ്പന്റെ പ്രിയഭാജനമായിരുന്ന ഗുരുവായൂർ പത്മനാഭൻ (84) വിഷ്ണുപാദം പൂകി . ഇരിക്കസ്ഥാനംകൊണ്ട് നോക്കുമ്പോൾ നാടൻ ആനകളിൽ ഏറ്റവും വലുതായ  ദൈവത്തിന്റെ ഈ സ്വന്തം ആന.  പ്രായാധക്യസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു.. ഏറ്റവും കൂടുതൽ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയാണ് ഗുരുവായൂർ പത്മനാഭൻ. 2.25 ലക്ഷം വരെയാണ് പത്മനാഭന്റെ ഏക്കം.

1954 ജനുവരി 18നാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പത്മനാഭനെ നടക്കിരുത്തുന്നത്. നിലമ്പൂർ കാടുകളിൽ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയിൽനിന്നാണ് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സ് വാങ്ങി ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത്. പതിനാലാമത്തെ  വയസ്സിൽ ഗുരുവായൂരിലെത്തിയ പത്മനാഭൻ 1962 മുതൽ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി തുടങ്ങി .

.
ഉത്സവത്തിന് ദേശദേവതയുടെ തിടമ്പുമായി ഗുരുവായൂർ പദ്മനാഭൻ എഴുന്നള്ളുന്നതുകണ്ട് വണങ്ങുന്നതുതന്നെ ഐശ്വര്യമെന്ന് കരുതുന്നവരാണ് വിശ്വാസികൾ. തൃശ്ശൂർ ജില്ലയിലെ പ്രമുഖ ക്ഷേത്രോത്സവങ്ങൾക്കൊക്കെ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ പദ്മനാഭനെ എഴുന്നള്ളിക്കാൻ ഉത്സവക്കമ്മിറ്റികൾ ഉത്സാഹിച്ചതിനുകാരണവും ഇതുതന്നെയാണ് .  പദ്മനാഭനാണ്എഴുന്നള്ളിപ്പിന് തിടമ്പാനയായി എത്തുന്നതെന്നറിഞ്ഞാൽ ഉൽസവപറമ്പുകളിൽ ദേശവാസികൾക്കൊപ്പം ആനപ്രേമികളും .പ്രവഹിക്കും .

ഉയരവും തലപ്പൊക്കവുമുള്ള ആനകൾ ഏറെയുണ്ടെങ്കിലും ഉത്സവപ്പറമ്പിൽ പദ്മനാഭനെത്തിയാൽ തിടമ്പും ആൾക്കാരുടെ സ്നേഹത്തിരക്കും പദ്മനാഭനുചുറ്റുമാവും. വേലപ്പറമ്പിൽ ഗുരുവായൂർ പദ്മനാഭന്റെ ചിത്രത്തിനുപോലും ആവശ്യക്കാർ ഏറെയാണ്. ശാന്തസ്വഭാവിയായ പദ്മനാഭന് ക്ഷേത്രാചാരങ്ങൾ കൃത്യമാണ്.

ഐശ്വര്യം നിറഞ്ഞ മുഖവിരിവുൾപ്പെടെ ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൊമ്പന് 2004 ൽ ദേവസ്വം ‘ഗജരത്നം’ ബഹുമതി നൽകി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽനിന്നും ഉത്സവപറമ്പുകളിൽനിന്നും ലഭിച്ച ബഹുമതികൾ വേറെ അസംഖ്യമുണ്ട്. തിടമ്പെടുത്തുനിന്നാൽ കാണാവുന്ന അന്തസ്സുതന്നെയാണ് പദ്മനാഭനെ ഉത്സവക്കമ്പക്കാരുടെ പ്രിയങ്കരനാക്കുന്നത്

ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ആനയായ  പത്മനാഭൻ ഓർമയാവുമ്പോൾ വിശ്വാസികൾക്കും ആനപ്രേമികൾക്കും അത് നികത്താനാവാത്ത നഷ്ടമാവുകയാണ്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button