ന്യൂഡല്‍ഹി : ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ സസ്‌പെന്‍ഡു ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപിമാരെ ഈ സഭയുടെ കാലാവധി കഴിയുന്നതുവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ലോക്‌സഭാ സ്പീക്കര്‍ക്കു കത്തു നല്‍കി. ഇതു പരിശോധിക്കാന്‍ പാനല്‍ തയാറാക്കണമെന്നു കത്തില്‍ അഭ്യര്‍ഥിച്ചു.
കത്തില്‍റ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പാനല്‍ രൂപവല്‍ക്കരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ സ്പീക്കറുടെ മേശപ്പുറത്തെ രേഖകള്‍ കീറിയെറിഞ്ഞതിന് ബെന്നി ബെഹനാന്‍, ടി.എന്‍.പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജിത് സിങ് ഓജ്‌ല എന്നിവരെയാണ് ബജറ്റ് സമ്മേളനം കഴിയുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷത്തിന്റെ സമരത്തില്‍ പതറിയ ബിജെപിയുടെ പ്രതികാര നടപടിയാണിതെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
Post Your Comments