KeralaLatest NewsNews

രാത്രി ഭക്ഷണം കഴിക്കാനായി പ്രമുഖ ഹോട്ടലില്‍ കയറിയ എട്ടംഗ സംഘം ജീവനക്കാരുടെ മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്ത് കവര്‍ച്ച

കൊച്ചി; പ്രമുഖ ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിക്കാനായി കയറിയ എട്ടംഗ സംഘം ജീവനക്കാരുടെ മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് 24,000 രൂപ കവര്‍ന്നു. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള മലബാര്‍ ഹോട്ടലിലാണ് മദ്യലഹരിയില്‍ ഒരു സംഘം അഴിഞ്ഞാടിയത്. കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്.

ഏറ്റുമാനൂര്‍ കല്ലറ ഉണിച്ചിറ പറമ്പില്‍ ഹേമന്ത്(20), അതിരമ്പുഴ ശ്രീകണ്ഠമംഗലം വിപിന്‍ (29), കട്ടച്ചിറ കിഴക്കേ വരിക്കാലായില്‍ അരുണ്‍കുമാര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 10.30 നാണ് മദ്യലഹരിയില്‍ എട്ടംഗ സംഘം ഹോട്ടലില്‍ എത്തിയത്. സമീപത്തെ ബാറില്‍ കയറി മദ്യപിച്ച ശേഷമാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. നാലു പേര്‍ക്ക് ഭക്ഷണം കൊടുത്ത സമയം താമസം എന്താണെന്ന് ചോദിച്ച് അസഭ്യം പറയാന്‍ തുടങ്ങി. ഇതുകേട്ട് ഭക്ഷണം കഴിക്കാനെത്തിയ കുടുംബം ഇറങ്ങിപ്പോയി. തുടര്‍ന്ന് ജീവനക്കാര്‍ യുവാക്കളുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button