തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് അധ്യക്ഷൻ കെ സുരേന്ദ്രൻ. എഎൻ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനേയും എംടി രമേശിനേയും ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക. എഎൻ രാധാകൃഷ്ണും ശോഭ സുരേന്ദ്രനും ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് മാറി പുതിയ പട്ടികയിൽ വൈസ് പ്രസിഡന്‍റുമാരായി. എ.പി.അബ്ദുള്ളക്കുട്ടിയും വൈസ്.പ്രസിഡന്റായി തുടരും. എംടി രമേശ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരുമെന്നാണ് പുതിയ ലിസ്റ്റ് പറയുന്നത്.
10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ജെ.ആര്‍.പദ്മകുമാറാണ് ട്രഷറര്‍. എം.എസ്.കുമാര്‍, ബി.ഗോപാലകൃഷ്ണന്‍, സന്ദീപ് വാര്യര്‍ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍. കെ.എസ്.രാധാകൃഷ്ണന്‍, സദാനന്ദന്‍ മാസ്റ്റര്‍, ജെ.പ്രമീളാദേവി, ജി.രാമന്‍ നായര്‍, എം.എസ്.സമ്പൂര്‍ണ്ണ, വി.ടി.രമ, വി.വി.രാജന്‍ എന്നിവരാണ് മറ്റു വൈസ്.പ്രസിഡന്റുമാര്‍.
ALSO READ: പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ ചില മുദ്രാവാക്യങ്ങൾ പാടില്ലെന്ന് കാന്തപുരം
ജോര്‍ജ്ജ് കുരിയൻ, സി കൃഷ്ണകുമാര്‍, അഡ്വ പി. സുധീര്‍ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാര്‍. സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യമുണ്ടെന്നും മെറിറ്റാണ് മാനദണ്ഡമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നു. എല്ലാ വിഭാഗങ്ങളേയും ഉൾകൊള്ളുന്ന പട്ടികയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രന്‍റെ പ്രഖ്യാപനം.
Post Your Comments