Latest NewsIndiaNews

വിമാനം അടിയന്തിരമായി തിരിച്ചിറക്കി

കോയമ്പത്തൂര്‍•രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോയുടെ എയര്‍ബസ് എ 320 നിയോ വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തന്നെ തിരിച്ചറക്കി. രാവിലെ 7.50 ഓടെ കോയമ്പത്തൂരില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം 6E453 ആണ് പുറപ്പെട്ടതിന് ശേഷം മിനിറ്റുകൾക്കുള്ളിൽ തിരിച്ചറക്കിയത്.

76 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം പുറപ്പെട്ട് പതിനഞ്ച് മിനിറ്റിനകം കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങിയതായി വിമാനത്താവള അധികൃതർ പറഞ്ഞു.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും വിമാനം ഇപ്പോള്‍ പ്രവർത്തനക്ഷമമാണെന്നും ഇൻഡിഗോ വക്താവ് പറഞ്ഞു.

6E453 വിമാനം റദ്ദാക്കിയതായും എല്ലാ യാത്രക്കാരെയും ഉച്ചയ്ക്ക് 2.20 ന് പുറപ്പെടാൻ പോകുന്ന അടുത്ത വിമാനത്തിലേക്ക് മാറ്റിയെന്നും മുംബൈ വിമാനത്താവള അധികൃതര്‍ പറഞ്ഞു.

2017 മുതല്‍ പ്രാറ്റ് & വിറ്റ്നി (പിഡബ്ല്യു) എഞ്ചിനുകൾ ഉപയോഗിക്കുന്ന ഇൻഡിഗോയുടെയും ഗോ എയറിന്റെയും എ 320 നിയോ വിമാനങ്ങൾ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇവ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിർദ്ദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button