Latest NewsUAENewsGulf

ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

ദുബായ്: ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ വൈറസ്(കോവിഡ് 19) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശയാത്ര നടത്തിയിരുന്നു അവരില്‍ നിന്നുമാണ് കൊറോണ കുട്ടിയ്ക്ക് ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. വിദേശത്തു നിന്നും തിരിച്ചെത്തി അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് കുട്ടിയുടെ മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഇപ്പോള്‍ ഇവരുടെ ആരോഗ്യനില സാധാരണ ഗതിയിലാണെന്ന് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.

Also read : കൊറോണ; ഇന്ത്യയില്‍ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു, 22 പേര്‍ക്കുകൂടി വൈറസ് ബാധ

ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരേയും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കൊറോണ രാജ്യമെമ്ബാടും പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ കര്‍ശനമായ മുന്‍കരുതലിന്റെ ഭാഗമായി യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button