ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി. പാക്കിസ്ഥാനെതിരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചു. പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരിക്കുന്നത്. ടാങ്ക്വേധ മിസൈലുകള്‍ പ്രയോഗിച്ചതിനു പുറമെ ഷെല്ലാക്രമണവും നടത്തി. ജമ്മു കാഷ്മീരിലെ കുപ് വാരയ്ക്കു സമീപമുള്ള പാക് പോസ്റ്റുകള്‍ക്കു നേരെയായിരുന്നു ഇന്ത്യന്‍ മിസൈല്‍ ആക്രമണം.
ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന് പുറമേ നുഴഞ്ഞു കയറ്റക്കാരെ ഇന്ത്യയിലേക്ക് തള്ളിവിടുന്നതിന് സഹായിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് അടുത്തിടെ നടത്തിയ വെടിവയ്പില്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി രണ്ടാം വാരമാണ് ഇന്ത്യ അക്രമണം നടത്തിയത്. മാര്‍ച്ച് മൂന്നിനും പാക്കിസ്ഥാന് കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.
ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ തിരിച്ചടിയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടിരിക്കുന്നത്. ജമ്മു കശ്മീരിലെ കുപ്വാര സെക്ടറിന് എതിര്‍വശത്തുള്ള പാക്ക് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്.
#WATCH Indian Army Sources: Army troops recently used anti-tank guided missiles & artillery shells to target Pakistan Army positions opposite the Kupwara sector. This was in response to frequent ceasefire violations by Pakistan to push infiltrators into Indian territory in J&K. pic.twitter.com/oHuglG0iQL
— ANI (@ANI) March 5, 2020
Post Your Comments