കൊല്ലം: ദേവനന്ദയുടെ മരണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷവും ദുരൂഹത തുടരുകയാണ്. ഇതിനിടെ പൊലീസ് നായക്ക് തെറ്റ് പറ്റിയോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. ഒരു ചാനലിന്റെ ചർച്ചയിൽ റിട്ട എസ്‌പി ടികെ രാജ്മോഹൻ ഇതിന് മറുപടി നൽകുകയുണ്ടായി. പൊലീസ് നായ, ഒരു മൃഗമാണെന്നും അതിന് തെറ്റാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവനന്ദയുടെ വീടിന്റെ പുറകുവശത്തുകൂടിയാണ് പൊലീസ് നായ പോയത്. ആൾത്താമസമില്ലാത്ത അയൽ വീടിന്റെ പറമ്പിലേക്ക് പോയ ശേഷം അതിന്റെ മതിൽ ചാടിക്കടന്നാണ് നായ റോഡിലേക്ക് കയറിയത്. ഇവിടെ നിന്നും പുഴയിൽ മൃതദേഹം കണ്ടുകിട്ടിയ സ്ഥലത്തേക്ക് 300 മീറ്ററോളം ദൂരമുണ്ട്.
പ്രധാനമായും കുറ്റകൃത്യം തെളിയിക്കുന്നതിന് സഹായകരമാകുന്ന വിവരം നൽകുന്നതാണ് പൊലീസിന്റെ ജോലി. നായയുടെ മാത്രം എഫർട്ട് കൊണ്ട് കേസ് തെളിഞ്ഞ സംഭവമുണ്ട്. വളരെ കൃത്യമായി വരച്ച വരയിൽ കൂടി നായ പോകുമെന്ന് പറയാനാകില്ല. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വഴിയിലൂടെ നായ പോയ സംഭവവും തന്റെ അനുഭവത്തിലുണ്ടെന്നും ടികെ രാജ്മോഹൻ വ്യക്തമാക്കി.
Post Your Comments