തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് പദവി ഏറ്റെടുക്കില്ലെന്ന് എം.എസ് കുമാര്‍. തന്നോട് ആലോചിക്കാതെയാണ് പദവി തീരുമാനിച്ചത്. തീരുമാനം തിരുത്തിയില്ലെങ്കില്‍ തന്റെ രാജിയായി കണക്കാക്കാമെന്നും കാണിച്ച് എം.എസ് കുമാര്‍, കെ. സുരേന്ദ്രന് കത്ത് നല്കി. ഇതോടെ പാര്‍ട്ടി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതോടെ സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാവുകയാണ്. വ്യാഴാഴ്ചയാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.
കെ. സുരേന്ദ്രനു കീഴില്‍ പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ എ.എന്‍ രാധകൃഷണനെയും ശോഭാ സുരേന്ദ്രനേയും എം.ടി രമേശിനെയും ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സ്ത്രീകള്‍ക്ക് മികച്ച പ്രാതിനിധ്യമുള്ള പട്ടിക എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രഖ്യാപനം. മാനദണ്ഡം മെറിറ്റാണെന്നും അദ്ദേഹം പറയുന്നു.
പുതിയ ലിസ്റ്റ് പ്രകാരം എം.ടി രമേശ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരും. ജോര്‍ജ്ജ് കുര്യന്, സി.കൃഷ്ണകുമാര്‍, അഡ്വ. പി. സുധീര്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. എ.പി അബ്ദുള്ളക്കുട്ടി വൈസ്പ്രസിഡന്റ് സ്ഥാനത്ത് തുടരും.
എന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, ഡോ. കെഎസ് രാധാകൃഷ്ണന്, സി സദാനനന്ദന് മാസ്റ്റര്‍, എപി അബ്ദുള്ളക്കുട്ടി,ഡോ. ജെ പ്രമീളാ ദേവി, ജി രാമന് നായര്‍,എംഎസ് സമ്പൂര്‍ണ്ണ, പ്രൊഫ. വിടി രമ, വിവി രാജന് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. കെ രാമന്‍പിള്ള സി കെ പത്മനാഭന്, കെ പി ശ്രീശന് ,പി.പി. വാവ, പി.എം വേലായുധന്, എം ശിവരാജന്, പി എന്‍ ഉണ്ണി, പളളിയറ രാമന്, പ്രതാപചന്ദ്രവര്‍മ്മ, പ്രമീള സി നായിക്, പി.കെ വേലായുധന് എന്നിവര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളാകും. ബി ഗോപാലകൃഷ്ണന്, സന്ദീപ വാര്യര്‍ എന്നിവരാണ് മറ്റ് വക്താക്കള്‍.
Post Your Comments