Latest NewsKeralaNews

രജിത് കുമാറിന്റെ വിജയ സാധ്യതയുടെ എല്ലാ വഴികളും കെട്ടി അടക്കുക എന്ന രഹസ്യഅജണ്ട നടപ്പാക്കുകയാണ്, അദ്ദേഹം ഇല്ലെങ്കില്‍ ഇത് വെറും വട്ടപ്പൂജ്യം; ബിഗ് ബോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആലപ്പി അഷ്‌റഫ്

രജിത് കുമാറിന്റെ വിജയ സാധ്യതയുടെ എല്ലാ വഴികളും കെട്ടി അടക്കുക എന്ന രഹസ്യഅജണ്ട നടപ്പാക്കുകയാണ്, അദ്ദേഹം ഇല്ലെങ്കില്‍ ഇത് വെറും വട്ടപ്പൂജ്യം.ബിഗ് ബോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആലപ്പി അഷ്‌റഫ്. ബിഗ് ബോസിന് ഭ്രാന്തു പിടിച്ചോയെന്നും അദേഹം ചോദിക്കുന്നു. ഇന്നലെത്തെ ഭ്രാന്തലയ കോടതി കണ്ടപ്പോള്‍, നീതിന്യായ വ്യവസ്ഥയെ തന്നെ അപമാനിക്കുന്ന, തെറ്റായ സന്ദേശം കുരുന്നു തലമുറയ്ക്ക് നല്കുന്ന ഇത്തരം ഭ്രാന്തമായ കളികള്‍ സമൂഹത്തിന് വല്യ അപകടമാണ് ഉണ്ടാക്കാന്‍ പോകുന്നത്. രണ്ടു ഗ്രൂപ്പായി തിരിഞ്ഞ ഇവിടെ , അധര്‍മ്മഭൂരിപക്ഷ ഗ്രൂപ്പിന് പോയിന്റുകള്‍ നേടി ഗ്രാന്റ് ഫിനാലക്ക് വരാനുള്ള വഴിയൊരുക്കലും ഒപ്പം രജിത് സാറിന്റെ വിജയ സാധ്യതയുടെ എല്ലാ വഴികളും കെട്ടി അടക്കുക എന്ന രഹസ്യഅജണ്ട നടപ്പാക്കുകയുമാണ്.

ടാസ്‌ക് എന്ന വ്യാജേന അമൃദയെയും അനുജത്തി അഭിരാമിയെയും ആ സഹോദരിമാരെ വേശ്യകളായ് ചിത്രീകരിച്ചുള്ള പ്രകടനം പൊതു സമൂഹം വളരെ വെറുപ്പോടെയുംഅറപ്പോടെയും കണ്ടപ്പോള്‍ ,സ്തീത്വത്തിനെ അപമാനിച്ച പ്രവര്‍ത്തിയെ കുറിച്ച് ഒരു ചെറു ചോദ്യം പോലും ബിഗ് ബോസ് നടത്തിയില്ല. ബിഗ് ബോസി നെക്കുറിച്ചുള്ള മതിപ്പ് കുറക്കാനേ ഇത്തരം നടപടികള്‍ കൊണ്ടുണ്ടാവൂ എന്നും അദേഹം പറയുന്നു.

ഇപ്പോള്‍ ബിഗ്‌ബോസ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്കുന്നത് എന്നത് യാതൊരു സംശയവുമില്ലാതെ തന്നെ പറയാം. ഇനി രജിത് കുമാറിന് നീതി കിട്ടുമെന്നുള്ള പ്രതീക്ഷയും അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദേഹത്തിന്റെ വിമര്‍ശനം.

 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബിഗ് ബോസിന് ഭ്രാന്തു പിടിച്ചോ…?

ആരാധ്യനായ ഡോക്ടർ രജിത്കുമാർ സാറുള്ളത് കൊണ്ടാണ് ഞാനും ഈ പരിപാടി ഇപ്പോൾ കാണുന്നത്..അല്ലങ്കിൽ ഇത് വെറും വട്ടപ്പൂജ്യം എന്നുള്ളത് എല്ലാവരും സമ്മതിക്കും.

ഏതായാലും ഇന്നലെത്തെ ഭ്രാന്തലയ കോടതി കണ്ടപ്പോൾ, നീതിന്യായ വ്യവസ്ഥയെ തന്നെ അപമാനിക്കുന്ന, തെറ്റായ സന്ദേശം കുരുന്നു തലമുറയ്ക്ക് നല്കുന്ന ഇത്തരം ഭ്രാന്തമായ കളികൾ സമൂഹത്തിന് വല്യ അപകടമാണ് ഉണ്ടാക്കാൻ പോകുന്നത് .. പ്രത്യേകിച്ച് ഇന്നത്തെ രാജ്യത്തിന്റെ പ്രത്യേക അവസ്ഥയിൽ.
വക്കീലും ജഡ്ജിയും ഉണ്ടങ്കിലും, നീതിയും ന്യായവും ധർമ്മവുമെല്ലാം ,ജഡ്ജിയെ നോക്കുകുത്തിയാക്കി.. ഒരു പറ്റം അധർമ്മവാദികളുടെ ഭുരിപക്ഷം വിധി പറയുന്ന രീതി നമ്മളെയെല്ലാം അമ്പരപ്പിക്കുന്നതാണ്.
രണ്ടു ഗ്രൂപ്പായി തിരിഞ്ഞ ഇവിടെ , അധർമ്മഭൂരിപക്ഷ ഗ്രൂപ്പിന് പോയിന്റുകൾ നേടി ഗ്രാന്റ് ഫിനാലക്ക് വരാനുള്ള വഴിയൊരുക്കലും ഒപ്പം രജിത് സാറിന്റെ വിജയ സാധ്യതയുടെ എല്ലാ വഴികളും കെട്ടി അടക്കുക എന്ന രഹസ്യഅജണ്ട നടപ്പാക്കുകയുമാണ്.

ഇതിന്റെ വേറൊരു വകഭേദമാണ് നോമിനേഷനിൽ നിന്നും സാറിനെ ഒഴിവാക്കിയത്, അത് സാറിന്റെ ജനപ്രീതിയെ ഭയന്നാണന്നുള്ളതിൽ സംശയമില്ല.

സാറിനെ ശാരീരികമായ് ഉപദ്രവിച്ചെതിന് ഞാൻ മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്തിട്ടുണ്ടു്.. കമ്മീഷന്റെ എർണാകുളം സിറ്റിംഗിന് എന്നെ വിളിക്കുമെന്നാണ് അറിഞ്ഞത്, അതിലേക്കുള്ള അതിപ്രധാനമായ ഒരു തെളിവാണ് സാർ ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഫുക്രു എന്നവൻ അദ്ദേഹത്തെ ഓഡിയോയുടെ ബെൽറ്റുകൊണ്ടു കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയും നാഭിക്ക് രണ്ടു പ്രാവിശ്യം തൊഴിക്കുകയും ചെയ്തു എന്നുള്ള വെളിപ്പെടുത്തൽ. അവൻ കള്ള താക്കോലിട്ടു പൂട്ടിയ പുട്ട് സാറിന് ഒരിക്കലും തുറക്കാനാവില്ലന്ന് അറിയാവുന്ന ഈ ക്രിമിനൽ അത് തുറക്കാൻ ശ്രമിക്കുന്ന സാറിനെ മനപൂർവ്വം കൊല്ലാൻ ശ്രമിച്ചത്.
അതു മാത്രം മതി അവനെതിരെ വധശ്രമത്തിന് കേസെടുക്കാൻ.

അത് പോലെ തന്നെ ആര്യ എന്ന സ്ത്രീ സാറിന്റെ വിരൽ നഷ്ടപ്പെടുത്തിയ സംഭവവും ഞെട്ടിപ്പിക്കുന്നതാണ്. അതായത് മനപൂർവ്വം കട്ടിലിന്റെ ഇടയിൽ കതകുമായ് ഞെരിച്ച് വിരലുകൾ ഓടിച്ചു.
പിന്നീട് പ്ലാസ്റ്ററിട്ട വേദനയുള്ള അതേ കൈയ്യിൽ തന്നെ പിടിച്ച് വലിച്ച് വേദനിപ്പിക്കുന്ന സാഡിസവും നമ്മൾ കണ്ടതാണ്.
ഇത് പോലുള്ള ക്രിമിനൽ സ്വഭാവമുള്ളവരുടെ നടുവിലാണ് സാറെന്നൊർക്കുമ്പോൾ
സാറിനെ സ്നേഹിക്കുന്ന എല്ലാവർക്കും ടെൻഷനാണ്.
ബിഗ് ബോസിന്റെ നിയമ പുസ്തകത്തിൽ
പറഞ്ഞിട്ടുള്ള നിബന്ധനകൾ സാറിന്നലെ വെളിപ്പെടുത്തിയിരുന്നെല്ലോ.
പ്രകോപനപരമായ് സംസാരിക്കാൻ പാടില്ല, വ്യക്തിഹത്യ പാടില്ല, മനപൂർവ്വം ദേഹോപദ്രവം അനുവദിക്കില്ല.. തുടങ്ങിയവ , എന്നാൽ ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്ന് സാറു തന്നെ പറയുന്നു മാത്രമല്ല പ്രേക്ഷകരായ നമ്മൾക്കും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. വ്യക്തിഹത്യയുടെ ഒരു ഉദഹരണം പറയാതി തിരിക്കാൻ പറ്റില്ല,
ടാസ്ക് എന്ന വ്യാജേന അമൃദയെയും അനുജത്തി അഭിരാമിയെയും ആ സഹോദരിമാരെ വേശ്യകളായ് ചിത്രീകരിച്ചുള്ള പ്രകടനം പൊതു സമൂഹം വളരെ വെറുപ്പോടെയും
അറപ്പോടെയും കണ്ടപ്പോൾ ,
സ്തീത്വത്തിനെ അപമാനിച്ച പ്രവർത്തിയെ കുറിച്ച് ഒരു ചെറു ചോദ്യം പോലും ബിഗ് ബോസ് നടത്തിയില്ല..
ബിഗ് ബോസി നെക്കുറിച്ചുള്ള മതിപ്പ് കുറക്കാനേ ഇത്തരം നടപടികൾ കൊണ്ടുണ്ടാവു എന്നുള്ളത് മനസിലാക്കാതെ പോയല്ലോ എന്നതും പറയാതിരിക്കാൻ പറ്റില്ല.

രജീത് സാറിനെ
ആക്ഷേപിക്കുന്ന ദയ എന്ന സ്ത്രീ ഇന്നലെ വെളിപ്പെടുത്തിയത് ബിഗ് ബോസ് പറഞ്ഞിട്ടാണ് ഞാനത് ചെയ്തതെന്നാണ്. കഷ്ടമെന്നല്ലാതെ എന്തു പറയാൻ.

അപ്പോൾ ചോദിക്കും എന്നാൽ അദ്ദേഹത്തിന് ക്വിറ്റ് ചെയ്ത് മതിയാക്കി പോന്നുടേ എന്നു അവർക്കുള്ള മറുപടിയും സാർ വ്യക്തമാക്കുന്നുണ്ടു്.
അതായത് അദ്ദേഹത്തിന്റെ
ശരീരത്തിൽ അടിയും ഇടിയും കൊള്ളാത്ത , മുറിവില്ലാത്ത ഒരിഞ്ചു സ്ഥലം പോലും തന്റെ ശരീരത്ത് ഇല്ല എന്നും ‘അത് കൊണ്ട് ഇനിയെന്തായാലും
തോറ്റു പിൻമാറുന്നില്ല എന്നുള്ള അദ്ദേഹത്തിന്റെ ആഭിമാനത്തോടെ, ആണത്വത്തോടെയുള്ള തീരുമാനമാണ് …
Do or die .അതാണ് അന്തസ്സ്.

എതായാല്ലം ഇതെല്ലാം ഒരു കളിയുടെ ഭാഗമായ് കണ്ടു തള്ളി കളയാവുന്നതല്ല.
എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ BIG BOSS
സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്കുന്നത് എന്നത് യാതൊരു സംശയവുമില്ലാതെ തന്നെ പറയാം.

ഇനി സാറിന് നീതി കിട്ടുമെന്നുള്ള പ്രതീക്ഷയും അസ്തമിച്ചു കൊണ്ടിരിക്കുകയാണ്.

കാത്തിരുന്നു കാണാം.
ആലപ്പി അഷറഫ്

 

 

https://www.facebook.com/photo.php?fbid=3371289942887202&set=a.978441865505367&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button