ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം അതത്ര എളുപ്പമല്ലെന്ന്. ഡയറ്റും വര്‍ക്കൗട്ടും കൃത്യമായി പിന്തുടരുന്നതിനു പുറമേ മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാനുണ്ട്.
ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ ആവശ്യമായ അളവില്‍ വെള്ളം കുടിക്കണമെന്ന് നമുക്കറിയാം. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അത് ഏറെ പ്രധാനവുമാണ്. കോശങ്ങളിലെ വിഷാംശം നീക്കം ചെയ്യാന്‍ വെള്ളം സഹായിക്കും. പ്രധാന ഭക്ഷണത്തിനു മുന്‍പ് രണ്ടു ഗ്ലാസ് വീതം വെള്ളം കുടിക്കുന്നത് ശരീരഭാരം വേഗം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞു.
ബ്ലാക്‌സ്ബര്‍ഗിലെ വിര്‍ജീനിയ െടക്കിലെ കോളജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ലൈഫ് സയന്‍സിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ ന്യൂട്രീഷന്‍, ഫുഡ്‌സ് ആന്‍ഡ് എക്‌സര്‍സൈസിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഓരോ തവണത്തെ ഭക്ഷണത്തിനും മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം വീതം കുടിച്ചവരില്‍ 12 ആഴ്ച കൊണ്ട് രണ്ടു കിലോയിലധികം ഭാരം കുറഞ്ഞതായി കണ്ടു.
55 മുതല്‍ 75 വരെ വയസ്സ് പ്രായമുള്ള 48 പേരിലാണ് പഠനം നടത്തിയത്. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. രണ്ടു ഗ്രൂപ്പുകളും കാലറി നിയന്ത്രിത ഭക്ഷണരീതി പിന്തുടര്‍ന്നു.
ഒരു ഗ്രൂപ്പ്, ദിവസം മൂന്നു നേരം വീതം ഭക്ഷണത്തിനു മുന്‍പ് രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് ഇതു ചെയ്തില്ല. പഠനത്തില്‍ പങ്കെടുത്തവര്‍ 12 ആഴ്ചയും ഒരേ രീതി പിന്തുടര്‍ന്നു. പഠനത്തിനൊടുവില്‍, വെള്ളം കുടിക്കാത്ത ഗ്രൂപ്പിനെ അപേക്ഷിച്ച് ദിവസം രണ്ടു ഗ്ലാസ് വെള്ളം വീതം ഭക്ഷണത്തിനു മുന്‍പു കുടിച്ചവര്‍ക്ക് രണ്ടു കിലോയിലധികം ശരീരഭാരം കുറഞ്ഞതായി കണ്ടു.
ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ സ്വാഭാവികമായും ഭക്ഷണം കുറച്ചേ കഴിക്കൂ. കാലറി കുറച്ചു മാത്രം ഉള്ളില്‍ ചെല്ലുമ്പോള്‍ ദിവസവും ശരീരഭാരം കുറയും.
കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കാന്‍ ഭക്ഷണത്തില്‍നിന്ന് പഞ്ചസാരയും കാലറി കൂടിയ പാനീയങ്ങളും ഒഴിവാക്കണം. അമിതമായി വെള്ളം കുടിക്കുന്നത് ചിലര്‍ക്ക് അപകടകരമായേക്കാം. ഇത് വാട്ടര്‍ ഇന്‍ ടോക്‌സിക്കേഷന്‍ എന്ന അവസ്ഥയിലേക്കു നയിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
Post Your Comments