അൽ അയിൻ :മൃഗങ്ങൾ മത്സരാർഥികളാകുന്ന പലതരം ഓട്ടമത്സരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് .ആനയോട്ടവും കുതിര പന്തയവും കാളയോട്ടവും ഒക്കെ അവയിൽപ്പെടും . എന്നാൽ പലതരം മൃഗങ്ങൾ അണിനിരക്കുന്ന ഒരോട്ടപന്തയത്തെക്കുറിച്ച് നമ്മൾ ചിന്തിച്ചു കൂടി കാണില്ല . എന്നാൽ അത്തരമൊരു മത്സരവുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് യു എ ഇയിലെ അൽ അയിൻ മൃഗശാല . ഈ റേസിൽ പങ്കെടുക്കുന്നവരാകട്ടെ പുള്ളിപ്പുലികളും സാലൂക്കികളും ഫാൽക്കണുകളുമൊക്കെയാണ് . അവ പരസ്പരം കുതിച്ചുക്കൊണ്ട് തങ്ങളുടെ വേഗതയും ശക്തിയും കാണികൾക്ക് മുന്നിൽ തെളിയിക്കും
ഒരേ സമയം 150 പേർക്ക് നില്ക്കാൻ കഴിയുന്ന നടപ്പാതയായിരിക്കും സന്ദർശകർക്ക് ഓട്ടം കാണാനായി ഒരുക്കുകയെന്ന് മൃഗശാല അധികൃതർ പറയുന്നു. പരിശീലകരെ കാണാനും മൃഗങ്ങളെക്കുറിച്ചും അവ നേരിടുന്ന വംശനാശഭീഷണിയെ ക്കുറിച്ചും കൂടുതലറിയാനുള്ള അവസരവും അവർക്ക് ലഭിക്കുമെന്ന് മൃഗശാല അറിയിച്ചു.
എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കായിരിക്കും റേസ് . മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന പുള്ളിപ്പുലികളെയും മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഫാൽക്കണുകളെയും ട്രാക്കിൽ കാണാനാവുന്നത് വലിയൊരു അനുഭവം ആയിരിക്കുമെന്ന് മൃഗശാല ജനറൽ ക്യൂറേറ്റർ മയാസ് അൽ ക്വാർകാസ് പറയുന്നു . ഒപ്പം സന്ദർശകരുടെ സുരക്ഷയ്ക്കു വേണ്ട കർശന നടപടികളും സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗശാലയിലെ ജനറൽ ക്യൂറേറ്റർ മയാസ് അൽ ക്വാർകാസ് ഉറപ്പ് നൽകി.
Post Your Comments