ടെന്നിസി: ശക്തമായ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 25 ആയി. യുഎസിലെ ടെന്നിസിയിൽ ചൊവാഴ്ച രാവിലെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകർന്നു. നാഷ്വില്ലലിലാണു ചുഴലിക്കാറ്റ് മാരകമായ നാശം വിതച്ചത്. കൗണ്ടികളായ പുറ്റണം, വിൽസണ് എന്നിവിടങ്ങളിലും പരക്കെ നാശം വിതച്ചു.
Also read : കൊവിഡ് 19 വൈറസ് , വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ : മുന്നറിയിപ്പുമായി സൗദി
മരണസംഖ്യ ഉയർന്നേക്കാമെന്നും സൂചനയുണ്ട്. നിരവധി പവർ ലൈനുകൾ തകർന്നു വീണതിനാൽ വൈദ്യുതി വിതരണത്തിലും തടസമുണ്ടായി. 44,000 ഉപഭോക്താക്കളാണ് ഇതുമൂലം ദുരിതം നേരിടുന്നത്. ‘സൂപ്പർ ചൊവ്വ’ പ്രൈമറികൾ നടക്കാനിരിക്കെയാണ് ചുലഴിക്കാറ്റ് ആഞ്ഞുവീശിയത്, തുടർന്നു വോട്ടിംഗ് സമയം നീട്ടി. തകർന്ന കെട്ടിടങ്ങളിൽ നാഷ്വില്ല ഫയർ ഡിപ്പാർട്ട്മെന്റ് നടത്തുന്ന തെരച്ചിൽ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments