Latest NewsKeralaNews

വെഞ്ഞാറമൂട് കൊലപാതകം; പരീക്ഷ എഴുതാന്‍ മകന്‍ പോയത് അമ്മ മരിച്ച് കിടക്കുന്നതറിയാതെ, കരളലയിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് ശുചിമുറിക്ക് സമീപം കുഴിച്ചുമൂടിയെന്ന് വാര്‍ത്ത ഇന്നലെയാണ് പുറംലോകം അറിയുന്നത്. എന്നാല്‍ അമ്മ കെല്ലപ്പെട്ട വിവരം അറിയാതെയാണ് പരീക്ഷ എഴുതാന്‍ മകന്‍ അരവിന്ദ് പോയത്. തേമ്പാമ്മൂട് ജനതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാ ക്ലാസിലാണ് അരവിന്ദ്. തിങ്കളാഴ്ചയാണ് അരവിന്ദ് പരീക്ഷ എഴുതാന്‍ പോയത്. എന്നാല്‍ അപ്പോഴും അമ്മ തൊട്ടടുത്ത് കൊല്ലപ്പെട്ട് കിടക്കുന്ന വിവരം മക്കള്‍ അറിഞ്ഞിരുന്നില്ല. അമ്മ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു.

എന്നാല്‍ രണ്ടാം ദിവസം അരവിന്ദ് പരീക്ഷ എഴുതാന്‍ പോയിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷിക്കാന്‍ സ്‌കൂളില്‍ നിന്ന് വിളിച്ചെങ്കിലും ഫോണ്‍ ഓഫ് ആയിരുന്നു. തുടര്‍ന്നാണ് മരണവിവരം പുറത്തറിയുന്നത്. സിനി എന്ന 32കാരിയെയാണ് ഭര്‍ത്താവ് കുട്ടന്‍ കൊലപ്പെടുത്തിയത്. വാലിക്കുന്ന് കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ശനിയാഴ്ച രാത്രി അച്ഛന്‍, അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട അരവിന്ദ് തടയാന്‍ ശ്രമിച്ചിരുന്നു. ക്ഷുഭിതനായ കുട്ടന്‍ അരവിന്ദിനെയും കേള്‍വിക്കുറവുള്ള സഹോദരന്‍ അനന്ദുവിനെയും വിരട്ടിയോടിച്ചു. തുടര്‍ന്ന് ഇവര്‍ ബന്ധു വീട്ടില്‍ അഭയം തേടുകയായിരുന്നു.

പിന്നീട് കുട്ടികള്‍ അമ്മയെവിടെയെന്ന് ചോദിച്ചപ്പോള്‍ കുട്ടന്‍ മക്കളോട് അമ്മയുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞേ മടങ്ങി വരുമെന്നും പറഞ്ഞു. എന്നാല്‍ കുട്ടികള്‍ അത് വിശ്വസിച്ചില്ല. അമ്മയും അച്ഛനും തമ്മില്‍ വഴിക്കിട്ടെന്നും വഴക്കിന് ശേഷം അമ്മയെ കാണാനില്ലെന്നും കുട്ടികള്‍ അയല്‍വാസികളോട് പറയുകയായിരുന്നു .തുടര്‍ന്ന് ഇവര്‍ സംഭവം പോലീസില്‍ അറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയില്‍ ശുചിമുറിക്ക് സമീപം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അതിക്രൂരമായി മര്‍ദ്ദനത്തിലാണ് സിനി കൊല്ലപ്പെട്ടത്. കണ്ണും നാവും പുറത്തേക്ക് തള്ളിയി നിലയില്‍ കക്കൂസ് കുഴിയിലാണ് സിനിയുടെ മൃതദേഹം കണ്ടെത്തുന്നത്. നേരത്തെയും സിനിയെ കുട്ടന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button