Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

നൂറുമേനി കൊയ്യാനൊരുങ്ങി വനിതാ കൂട്ടായ്മയുടെ ജൈവ കരിമ്പു കൃഷി

കൊച്ചി: ജൈവ കരിമ്പു കൃഷിയില്‍ നൂറുമേനി കൊയ്യാനൊരുങ്ങി കിഴക്കമ്പലം പഞ്ചായത്തിലെ വനിതാ കൂട്ടായ്മ. പത്തേക്കറോളം തരിശു പാടത്ത് പരീക്ഷണാര്‍ത്ഥം തുടങ്ങിയ കരിമ്പു കൃഷിയാണ് വിളവെടുപ്പിന് തയാറായിരിക്കുന്നത്. ഹരിത കിഴക്കമ്പലം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ-തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മാളിയേക്കമോളം, അമ്പുനാട് എന്നീ വാര്‍ഡുകളിലായിരുന്നു കൃഷിയിറക്കിയത്. തരിശുപാടം കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയെടുക്കുകയായിരുന്നു ഈ വനിതാ കര്‍ഷക കൂട്ടായ്മ. മാളിയേക്കമോളം വാര്‍ഡില്‍ കരിമ്പ് കൃഷിക്കൊപ്പം വിജയകരമായി മത്സ്യ കൃഷിയുമുണ്ട്.

DCIM100MEDIADJI_0018.JPG

പ്രളയത്തില്‍ കൃഷി നശിച്ച് പ്രതിസന്ധിയിലായ വനിതാ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ കരിമ്പു കൃഷി. പ്രളയം മൂലം ഈ പ്രദേശത്തെ വാഴ, പയര്‍ കൃഷി വന്‍തോതില്‍ നശിച്ചതോടെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരുന്നു. നഷ്ടസാധ്യത ഭയന്ന് എന്തു കൃഷി ചെയ്യുമെന്ന ആശയക്കുഴപ്പത്തിനിടെയാണ് കരിമ്പു കൃഷി എന്ന ആശയം ഉദിച്ചതെന്ന് മാളിയേക്കമോളം കുടുംബശ്രീ-എഡിഎസ് സെക്രട്ടറി ഡെയ്‌സി ജോസ് പറഞ്ഞു. ട്വന്റി 20 വിത്തും വളവും ലഭ്യമാക്കിയതോടെയാണ് ഒരു പരീക്ഷണത്തിനു ധൈര്യം ലഭിച്ചത്. തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും തങ്ങളുടെ കൂട്ടായ്മയുടെ പരിശ്രമം ഇപ്പോള്‍ വിജയം കണ്ടിരിക്കുകയാണെന്ന് ഡെയ്‌സി പറഞ്ഞു. ന്യായ വില ലഭിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ഈ കൃഷി ഒരിക്കലും നഷ്ടമല്ല. പൂര്‍ണമായും ജൈവ വളങ്ങള്‍ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ. രണ്ടു മൂന്നു തവണ വിളവെടുക്കാമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

ജൈവ രീതിയില്‍ കൃഷി ചെയ്ത് കരിമ്പില്‍ നിന്ന് മായമില്ലാത്ത ശര്‍ക്കര ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. കിഴക്കമ്പലത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ശര്‍ക്കര കര്‍ഷകര്‍ക്ക് ന്യായ വില നല്‍കി ഏറ്റെടുക്കുകയും ഇത് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലൂടെ കിഴക്കമ്പലത്തെ ജങ്ങള്‍ക്കു തന്നെ ലഭ്യമാക്കുമെന്നും ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. ഭാവിയില്‍ കരിമ്പു കൃഷി 50 ഏക്കറോളം വ്യാപിപ്പിക്കുവാനാണ് ട്വന്റി20 ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button