![](/wp-content/uploads/2020/03/remesh-chennithala.jpg)
തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി ഇപി ജയരാജന്‍ കള്ള റാസ്‌കല്‍ പരാമര്‍ശം നടത്തിയെന്ന വിഷയത്തില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ ഷാഫി പറമ്പിലിനെതിരെ നിയമസഭല്‍ വച്ച് ‘കള്ള റാസ്‌കല്‍’ പ്രയോഗം നടത്തിയെന്നണ് പ്രതിപക്ഷ ആരോപണം. മന്ത്രി ഇപി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.
ഒരു മന്ത്രി ഇങ്ങനെ പെരുമാറാന്‍ നിയമ സഭ എന്താ ചന്തയാണോ എന്നും ചെന്നിത്തല ചോദിച്ചു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണം. മന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്തും നികുതിവെട്ടിപ്പും നടത്തുന്ന ആളുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്.
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള നീക്കം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു ഇപി ജയരാജന്റെ ‘കള്ള റാസ്‌കല്‍’ പരാമര്‍ശം.
Post Your Comments