പെരുമ്പാവൂര്‍ ; പെരുമ്പാവൂര്‍ എംസി റോഡില്‍ ഒക്കല്‍ വില്ലേജ് ഓഫിസിന്റെ മുന്‍വശത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം. തമിഴ്നാട് ഈറോഡ് സത്യമംഗലം കോമരപാളയം സിഎച്ച് റോഡ് സ്വദേശി വിജയകുമാര്‍ (50) ആണ് മരിച്ചത്. ആറ്റിങ്ങലില്‍ നിന്നു കായ ഇറക്കി വരികയായിരുന്ന ലോറിയിലേക്ക് കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
Post Your Comments