
കൊല്ലം: മദ്യലഹരിയില്‍ ഓഫീസിലെത്തിയ കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐയും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ കേരളാ പൊലീസ് അസോസിയേഷന്റെ സംസ്ഥാന നേതാവുമായ സലീം കസ്റ്റഡിയില്‍. എസ്.ഐ ഓഫീസിലിരുന്ന് മദ്യപിക്കുന്നതായി റൂറല്‍ പൊലീസ് മേധാവിക്ക് സന്ദേശം ലഭിച്ചു. തുടര്‍ന്ന് കൊട്ടാരക്കര എസ്.ഐ ഓഫീസിലെത്തി പരിശോധിച്ചപ്പോള്‍ സലീം മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments