Latest NewsIndiaNews

ട്വിറ്ററിനു സമാനമായ ഇന്ത്യന്‍ ആപ്പ് ആവിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര ഐ.ടി. മന്ത്രാലയം

ഡല്‍ഹി: ട്വിറ്ററിന് പകരം വയ്ക്കാന്‍ പുതിയ ആപ്പുവരുന്നു. അതും സാധനം ഇന്ത്യന്‍ നിര്‍മിതം തന്നെ. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററായിരിക്കും ആപ്പ് നിര്‍മ്മിക്കുക.

പൊതുജനത്തിന് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും ആപ്പിന്റെ നിര്‍മ്മാണം. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയായിരിക്കും. ഈ ഐ.ഡി.യുള്ളവര്‍ അയ്യായിരത്തിനു മുകളിലുണ്ട്. ഇവര്‍ക്കു പ്രയാസമില്ലാതെ പുതിയ ആപ്പിലേക്കു മാറാനാവും. പിന്നാലെയായിരിക്കും പൊതുജനത്തിനും കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ ആപ്പിനെ മാറ്റിയെടുക്കുന്നത്. ട്വിറ്ററിലെ എല്ലാസൗകര്യങ്ങളും സവിശേഷതകളും പുതിയ ആപ്പിലുണ്ടാകും. കൂടാതെപുതിയ ആപ്പ് വന്നാലും ട്വിറ്ററിനു വിലക്കേര്‍പ്പെടുത്തില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button