KeralaLatest NewsNews

ദേവനന്ദയുടെ മരണം; അപ്പൂപ്പന്റെ സഹോദരനെ സംശയിക്കുന്നുവെന്ന് വ്യാജ പ്രചരണം, എങ്ങുമെത്താതെ പോലീസ് അന്വേഷണം, ദുരൂഹതകള്‍ ഒഴിയുന്നില്ല

കൊല്ലം: ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല. മുങ്ങിമരണമാണെന്ന് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുമ്പോഴും ബന്ധുക്കളും നാട്ടുകാരം ഒരേ സ്വരത്തില്‍ പറയുന്നത് കുട്ടിയെ ആരോ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ്. എന്നാല്‍ അതിനിടയില്‍ അപ്പൂപ്പന്റെ സഹോദരനെ സംശയിക്കുന്നുവെന്ന് വ്യാജ പ്രചരണം. പൊലീസ് സംശയിക്കുന്നുവെന്നത് വ്യാജ പ്രചരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന സംശയങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം കേസില്‍ നാല് പേരെ പൊലീസ് സംശയിച്ചിരുന്നു. ഇതില്‍ ഒരാളെ കുറിച്ച് ബന്ധു പരാതിയും നല്‍കി. എന്നാല്‍ ഇയാളെ മാറി മാറി ചോദ്യം ചെയ്തിട്ടും പൊലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. കുട്ടി ഒറ്റയ്ക്ക് ഇവിടേക്ക് പോകില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീടിന്റെ പുറകില്‍ തുണി അലക്കുകയായിരുന്ന അമ്മയുടെ അടുത്തുപോയി തിരികെ വീട്ടിനുള്ളിലേക്ക് കയറിയ കുട്ടിയെ 15 മിനിറ്റിനുള്ളിലാണ് കാണാതായത്. ഈ സമയംകൊണ്ട് കുട്ടി ആറ്റുതീരത്ത് എത്താനിടയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ദേവനന്ദയുടെ മുങ്ങിമരണത്തില്‍ ദുരൂഹത ഉണ്ടന്ന ആരോപണവുമായി ബന്ധുക്കള്‍ അടക്കം രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടിലും ദേവനന്ദയുടേത് മുങ്ങിമരണമെന്ന് തന്നെയാണ്. വയറ്റില്‍ വെളളവും ചെളിയും കലര്‍ന്നിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ആന്തരിക രാസപരിശോധനാ ഫലമാണ് ഇനി ലഭിക്കാനുളളത്. ദേവനന്ദ വ്യാഴാഴ്ചയ്ക്ക് ഉച്ചയ്ക്ക് മുന്‍പ് മരിച്ചതായി പോസ്റ്റുമോര്‍ട്ടത്തിലെ നിര്‍ണ്ണായക കണ്ടെത്തല്‍. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചെന്നും മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആന്തരിക രാസപരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ഇത് കൂടി കിട്ടുന്നതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് പൊലീസ് കരുതുന്നു. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button