തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍പണിമുടക്കില്‍ കര്‍ശന നടപടി എടുക്കണമെന്ന് ഗതാഗതമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. റോഡ് തടസപ്പെടുത്തിയതു ഗൗരവമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാവിലെ പത്തോടെയാണ് ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ബസ് അധികൃതരും സ്വകാര്യ ബസ് അധികൃതരും തമ്മിൽ തർക്കമുണ്ടായത്. പെര്‍മിറ്റില്ലാത്ത സ്വകാര്യ ബസുകള്‍ സൗജന്യമായി സര്‍വീസ് നടത്തിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി എടിഒ സാം ലോപ്പസും മറ്റു രണ്ടുപേരും തടയാനെത്തി. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ബസില്‍ നിന്നും യാത്രക്കാരെ ഇറക്കിയതോടെ ഇവരും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് എടിഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്, ഇന്‍സ്പെക്ടര്‍ രാജേന്ദ്രന് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിയനുകള്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Post Your Comments