Latest NewsBollywoodNewsIndia

പതിനാറാം വയസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബിഗ് ബോസ് താരം

എനിക്ക് താത്പര്യമില്ലെന്ന് അയാളോട് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. രണ്ടര മണിക്കൂറിനുശേഷമാണ് അവിടെ നിന്നു രക്ഷപ്പെട്ടത്

മുംബൈ: പതിനാറാം വയസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബിഗ് ബോസ് താരം. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ തുറന്നു പറഞ്ഞത് ഹിന്ദിസിീരിയല്‍ നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ റഷാമി ദേശായിയാണ്. ഒരു അഭിമുഖത്തിലാണ് റഷാമിയുടെ വെളിപ്പെടുത്തൽ.

ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍ എന്താണ് പ്ലാന്‍ എന്ന് അയാള്‍ ചോദിച്ചു. എനിക്ക് അറിയില്ലെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അതോടെ കാര്യങ്ങളെക്കുറിച്ച്‌ എനിക്ക് വ്യക്തതയില്ല എന്ന് അയാള്‍ മനസ്സിലാക്കി. കാസ്റ്റിങ് കൗച്ചുമായി കിടക്ക പങ്കിടാൻ തയ്യാറായില്ലെങ്കിൽ ജോലിയൊന്നും കിട്ടില്ലെന്ന് അയാള്‍ പറഞ്ഞു,

കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സൂരജ് എന്നയാള്‍ക്ക് എതിരെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഓഡീഷനുണ്ടെന്ന് പറഞ്ഞാണ് അയാള്‍ തന്നെ വിളിക്കുകയും പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും റഷാമി തുറന്നു പറഞ്ഞു.

മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കാനായിരുന്നു ശ്രമിച്ചത്. എനിക്ക് താത്പര്യമില്ലെന്ന് അയാളോട് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. രണ്ടര മണിക്കൂറിനുശേഷമാണ് അവിടെ നിന്നു രക്ഷപ്പെട്ടത്. റഷാമി പറഞ്ഞു.

ALSO READ: കൊറോണ ബാധ: ഹോളി ഒത്തു ചേരലിൽ തീരുമാനം പുറത്തു വിട്ട് രാഷ്ട്രപതി ഭവൻ

സൂരജില്‍ നിന്ന് രക്ഷപെട്ടുവന്ന താന്‍ കാര്യങ്ങളെല്ലാം അമ്മയോട് തുറന്നുപറഞ്ഞെന്നും ഒരു റെസ്റ്റോറന്റില്‍ വിളിച്ചുവരുത്തി അമ്മ അയാളെ അടിച്ചുവെന്നും റഷാമി പറഞ്ഞു. ഇനി എന്നെ ഉപദ്രവിച്ചാല്‍ അയാളെ ഇല്ലാതാക്കുമെന്നും അമ്മ ഭീഷണിപ്പെടുത്തി, താരം പറഞ്ഞു. പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ 13-ാം സീസണ്‍ മത്സരാര്‍ത്ഥിയായിരുന്നു റഷാമി. സീസണില്‍ നാലാം സ്ഥാനത്തെത്തിയതിനെ തുടര്‍ന്നാണ് താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button