Latest NewsNewsIndia

ബാങ്കുകളുടെ ലയനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും : നിർമ്മല സീതാരാമൻ

രാജ്യത്തെ പത്ത്  പൊതുമേഖലാ ബാങ്കുകളെ (പി‌എസ്‌ബി) നാലായി ഏകീകരിക്കാനുള്ളനടപടികൾ പുരോഗമിക്കുകയാണെന്നും ,ലയനം 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലയന നിർദേശവുമായി കേന്ദ്ര മന്ത്രിസഭ മുന്നോട്ട് പോയിട്ടുണ്ടെന്നും സർക്കാർ ഈ ബാങ്കുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും അവർ ഉറപ്പ് നല്കി .

ബാങ്കുകളുടെ ലയനം സംബന്ധിച്ച നടപടി പ്രക്രിയകൾ വേഗത്തിൽ നടക്കുകയാണെന്നും ബന്ധപ്പെട്ട ബാങ്ക് ബോർഡുകൾ ഇതിനകം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും അവർ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഇന്ത്യയിൽ ആഗോളനിലവാരത്തിലുള്ള ബാങ്കുകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലയനമെന്നും ധനമന്ത്രി പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button