Latest NewsKeralaMollywoodNews

ഷെയ്​ന്‍ നിഗമിന്​ സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിൽ തീരുമാനം ഇങ്ങനെ

കൊച്ചി: ഷെയ്​ന്‍ നിഗമിന്​ സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്​ നീക്കി. നിര്‍മാതാക്കള്‍ മൂന്ന്​ മാസത്തിലധികമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ​പിന്‍വലിച്ചത്. താര സംഘടനയായ ‘അമ്മ’യുമായി നിര്‍മാതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്​ വിലക്ക്​ പിന്‍വലിക്കാന്‍ ധാരണയായത്​.

ഷെയ്​ന്‍ നിഗം കാരണം മുടങ്ങിയ രണ്ട്​ സിനിമകള്‍ക്കുമായി ഷെയ്​ന്‍ 16 ലക്ഷം വീതം നഷ്​ടപരിഹാരം നല്‍കുകയും ഈ ചിത്രങ്ങള്‍ ഏപ്രില്‍ 18ന്​ മുമ്പ് പൂര്‍ത്തിയാക്കുകയും വേണം. മാര്‍ച്ച്‌​ ഒമ്ബത്​ മുതല്‍ 28 വരെ ‘വെയിലി’ലും 31 മുതല്‍ ഏപ്രില്‍ 18 വരെ ‘കുര്‍ബാനി’യിലും ഷെയ്​ന്‍ അഭിനയിക്കണമെന്നും ഇതിന്​ ശേഷമേ മറ്റ്​ സിനിമകളുമായി സഹകരിക്കാവൂ എന്നുമാണ്​ ധാരണ.

ഇതുസംബന്ധിച്ച്‌​ ‘അമ്മ’യുമായി കരാര്‍ ഒപ്പിട്ടതായി​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷന്‍ പ്രസിഡന്‍റ്​ രഞ്​ജിത്ത്​ അറിയിച്ചു. ‘വെയില്‍’ സിനിമയുടെ നിര്‍മാതാവ്​ ജോബി ജോര്‍ജ്​ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയ്​ന്‍ രംഗത്തുവന്നതോടെയാണ്​ പ്രശ്​നങ്ങളുടെ തുടക്കം.

വെയില്‍, കുര്‍ബാനി സിനിമകളുടെ നിര്‍മാതാക്കള്‍ക്ക്​ വന്‍ നഷ്​ടമുണ്ടായെന്നായിരുന്നു പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷ​​െന്‍റ നിലപാട്​. തുടര്‍ന്ന്​, രണ്ട്​ സിനിമകളും ഉപേക്ഷിക്കാനും ഇവക്ക്​ ചെലവായ ഏഴ്​ കോടി നല്‍കാതെ ഷെയ്​നിനെ ഒരു സിനിമയിലും അഭിനയി​പ്പിക്കാതിരിക്കാനും നവംബര്‍ 28ന്​ ചേര്‍ന്ന അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

‘അമ്മ’യും ഫെഫ്​കയും ഒത്തുതീര്‍പ്പ്​ ശ്രമം തുടരുന്നതിനിടെ നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്​ന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളെത്തുടര്‍ന്ന്​ ചര്‍ച്ചകള്‍ വഴിമുട്ടി. ഷെയ്​ന്‍ ക്ഷമാപണം നടത്തിയെങ്കിലും വെയില്‍, കുർബാനി എന്നിവയും ഡബ്ബിങ്​ ശേഷിക്കുന്ന ‘ഉല്ലാസം’ സിനിമയും പൂര്‍ത്തിയാക്കണമെന്നും ഒരു കോടിയെങ്കിലും നഷ്​ടപരിഹാരം നല്‍കണമെന്നുമുള്ള നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനിന്നു.

ALSO READ: സൗദി അറേബ്യയില്‍ നിന്ന് ആയിരക്കണക്കിന് ബംഗ്ലാദേശ് തൊഴിലാളികളെ നാട് കടത്തി; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന്​ ഷെയ്​നും വ്യക്​തമാക്കി. എന്നാല്‍, നഷ്​ടപരിഹാരം കൊടുത്തുള്ള ഒത്തുതീര്‍പ്പിന്​ ‘അമ്മ’ തയാറായിരുന്നില്ല. ഇതിനിടെ, ഉല്ലാസത്തി​​െന്‍റ ഡബ്ബിങ്​ അധിക പ്രതിഫലമില്ലാതെതന്നെ കഴിഞ്ഞമാസം പൂര്‍ത്തിയാക്കി. ന്യായമായ നഷ്​ടപരിഹാരം നല്‍കാമെന്ന്​ ​ചൊവ്വാഴ്​ച ചേര്‍ന്ന ‘അമ്മ’ എക്​സിക്യൂട്ടിവ്​ യോഗം തീരുമാനിച്ചതോടെയാണ്​ ഒത്തുതീര്‍പ്പിന്​ വഴിയൊരുങ്ങിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button