തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പെടും. ഈ മാസം ആറ് മുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ആറ്റുകാല്‍ പൊങ്കാല നടക്കുന്നത് പ്രമാണിച്ചാണ് കുടിവെള്ള വിതരണത്തിന് നിയന്ത്രണം. അതേസമയം പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നൊരുക്കങ്ങളോട് സഹകരിക്കണമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു
വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കരമന, പിടിപി നഗര്‍, നേമം, വെള്ളായണി, മുന്നാംമൂട്, കൊടുങ്ങാനൂര്‍, വയലിക്കട, കല്ലുമല, പാപ്പനംകോട്, വെള്ളയമ്പലം, ശാസ്തമംഗലം, വഴുതക്കാട്, ജവഹര്‍നഗര്‍, കവടിയാര്‍, നന്ദാവനം തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം ഭാഗികമായി തടസപ്പെടും. പൊങ്കാല ദിവസം ആവശ്യത്തിന് ജലം ഉറപ്പുവരുത്തുന്നതിനായി ഐരാണിമുട്ടം ജലസംഭരണിയില്‍ അധികജലം ശേഖരിക്കുന്നതിനാലണ് നിയന്ത്രണം. വെള്ളയമ്പലം ലോ ലെവല്‍ ജലസംഭരണിയില്‍ ദിവസവും ഒരു മണിക്കൂര്‍ അധികജലം ശേഖരിക്കേണ്ടതിനാല്‍ ഈ മാസം ഒന്‍പത് വരെ വഴുതക്കാട്, തൈക്കാട്, വലിയശാല, പിഎംജി, സ്റ്റാച്യു, ബേക്കറി ജംഗ്ഷന്‍, പുളിമൂട്, ഊറ്റുകുഴി, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദ കോളജ്, പാളയം, എംഎല്‍എ ക്വാര്‍ട്ടേഴ്സ്, ജനറല്‍ ആശുപത്രി, പേട്ട, വേളി തുടങ്ങിയ സ്ഥലങ്ങളില്‍ ജല വിതരണം ഭാഗികമായി തടസപ്പെടും.
Post Your Comments