കാട്ടാക്കട : സംസ്ഥാനത്ത് സോഷ്യല്‍ മീഡിവഴിയുള്ള പ്രണയവും ഒളിച്ചോട്ടവുമെല്ലാം തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ സ്ത്രീ കാമുകനൊപ്പം ഒളിച്ചോടുന്നും വിവാഹം കഴിഞ്ഞ പുരുഷന്മാര് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന വാര്‍ത്തകള്‍ ദിനം പ്രതി നമ്മള് കേള്‍ക്കാറുണ്ട്. കൂടാതെ കാമുകന് വേണ്ടി
നൊന്ത് പ്രസവിച്ച് മക്കളെയും ഭര്‍ത്താവിനെയും ക്രൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങളും നടക്കാറുണ്ട്. കണ്ണൂരില്‍ ഒന്നര വയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയതും കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ്. എന്നാലിപ്പോള്‍ പുറത്ത് വരുന്നത് അത്തരത്തിലൊരു വാര്‍ത്തയാണ്. ഭര്‍ത്താവിനെയും പെണ്മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായ വാര്‍ത്ത.
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാകുകയും ഭര്‍ത്താവിനെയും രണ്ട് പെണ്മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനുമാണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശികളായ യുവതിയെയും കാമുകനെയും തിരുവനന്തപുരം മലയിന്‍കീഴ് പോലീസാണ് അറസ്റ്റ് ചെയ്തു. നെന്മാറ ചാത്തമംഗലം സ്വദേശി അശ്വതി(29), പാലക്കാട് കാഞ്ഞിരപ്പുഴ പള്ളിശേരി പള്ളിപ്പാട് വീട്ടില്‍ കുഞ്ഞുമണി (40) എന്നിവരാണ് അറസ്റ്റിലായത്.
ഫെയ്സ് ബുക്ക് വഴിയാണ് കുഞ്ഞുമണിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്.
Post Your Comments