ദില്ലിയിലെ അക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തത് “തുക്ഡെ തുക്ഡെ സംഘമാണ്” എന്ന ആരോപണവുമായി അകാലിദൾ നേതാവ് മഞ്ജിന്ദർ സിർസ. തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ വീഡിയോ ട്വിറ്ററില് അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു .
ये सिर्फ़ Hate Speech नही… खुलेआम दंगे की साज़िश है
How long will we continue to ignoring Tukde-Tukde gang and their harmful effects on Delhi@UmarKhalidJNU @republic @ANI @TimesNow @ZeeNews @OpIndia_com pic.twitter.com/4VRVY8ufAI
— Manjinder Singh Sirsa (@mssirsa) March 2, 2020
36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉമർ ഖാലിദ് ഫെബ്രുവരി 24 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തുമ്പോൾ അതിനെതിരെ പ്രതിഷേധവുമായി വലിയതോതിൽ അണി ചേരണമെന്നും തെരുവലിറങ്ങി പ്രതിഷേധം നടത്തണമെന്നും ആഹ്വാനം നടത്തുന്നുണ്ട് . ഈ രീതിയിൽ രാജ്യദ്രോഹത്തെ വലിയ രീതിയിൽ പ്രോൽസാഹിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് .
ഫെബ്രുവരി 17 ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഖാലിദ് പറയുന്നത് ഇങ്ങനെയാണ്: ഫെബ്രുവരി 24 ന് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും രാജ്യം ഭിന്നിപ്പിക്കാനും മഹാത്മഗാന്ധിയുടെ തത്ത്വങ്ങൾക്ക് കളങ്കമുണ്ടാക്കാനും ശ്രമിക്കുന്നതെങ്ങനെയെന്ന് നമുക്ക് കാണിച്ചു കൊടുക്കണം . അതിനു വലിയതോതിൽ നമ്മൾ തെരുവിലേയ്ക്കു ഇറങ്ങേണ്ടതുണ്ട് . എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാൻ ഇന്ത്യയിലെ ജനങ്ങൾ പോരാടുകയാണെന്ന് (യുഎസ് പ്രസിഡന്റിനോട്) പറയാൻ, നമ്മൾ അന്ന് തെരുവിലിറങ്ങേണ്ടതുണ്ട് ..
.
Post Your Comments