Latest NewsKeralaNews

ദേവനന്ദയുടെ തിരോധാനവും മരണവും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ 15 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്നു കാണാതായ ഏഴ് വയസുകാരന്‍ രാഹുല്‍ എവിടെ ?ക്രൈംബ്രാഞ്ചും സിബിഐയും കേസ് അവസാനിപ്പിച്ചപ്പോഴും അച്ഛനും അമ്മയും ഇന്നും കാത്തിരിയ്ക്കുന്നു…. മകന്റെ മടങ്ങിവരവിനായി

ആലപ്പുഴ: ദേവനന്ദയുടെ തിരോധാനവും മരണവും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ 15 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്നു കാണാതായ അഞ്ച് വയസുകാരന്‍ രാഹുല്‍ എവിടെ ? എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. കേസിന് തുമ്പുണ്ടാക്കാനാകാതെ ക്രൈംബ്രാഞ്ചും സിബിഐയും കേസ് അവസാനിപ്പിച്ചപ്പോള്‍ അച്ഛനും അമ്മയും മകന്റെ മടങ്ങി വരവിനായി ഇന്നും കാത്തിരിയ്ക്കുന്നു.

read also : നാടൊട്ടുക്കും ദേവനന്ദയെ തിരയുമ്പോഴും ദേവനന്ദ എവിടെയാണ് എന്നതിന്റെ സൂചന തന്നത് റീന എന്ന പൊലീസ് നായ : പക്ഷേ റീന പിന്നിട്ട വഴികളില്‍ പതിഞ്ഞിരിക്കുന്നത് ദുരൂഹതകള്‍ മാത്രം : പൊലീസിനെ കുഴക്കുന്നതും അതു തന്നെ

15 വര്‍ഷം മുമ്പാണ് ആലപ്പുഴ പൂന്തോപ്പില്‍ നിന്നും ഏഴു വയസുകാരന്‍ രാഹുലിനെ കാണാതാകുന്നത്. 2005 മേയ് 18-നാണ് രാഹുലിനെ കാണാതായത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയുമെല്ലാം അന്വേഷിച്ച് ഒരു തുന്പും കിട്ടാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. രാഹുല്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 22 വയസാകുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു

ഉച്ചയായപ്പോള്‍ ട്യൂഷന്‍ കഴിഞ്ഞുവന്ന് കളിക്കാന്‍ പോയതാണ് രാഹുല്‍. ഉച്ചകഴിഞ്ഞ് മുന്നോടെ വെള്ളം കുടിക്കാനാണെന്നു പറഞ്ഞ് വീട്ടിലേയ്ക്കു പോയി എന്നാണ് കൂട്ടുകാര്‍ പറയുന്നത്. പക്ഷേ, പിന്നീട് രാഹുലിനെ കണ്ടിട്ടില്ല. വീടിനു മുന്നിലെ ചെറിയ മൈതാനത്ത് ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു രാഹുല്‍. ഇടയ്ക്ക് വെള്ളം കുടിക്കാന്‍ വീട്ടിലേയ്ക്കു പോകുകയാണെന്നു പറഞ്ഞു പോയ രാഹുലിനെ പിന്നെ കൂട്ടുകാരോ വീട്ടുകാരോ കണ്ടിട്ടില്ല.

ഇപ്പോള്‍ 15 വര്‍ഷം കഴിയുമ്പോഴും എല്ലാവരും ചോദിക്കുന്ന ചോദ്യം ഇതാണ്. രാഹുല്‍ എവിടെ ജീവിച്ചിരിപ്പുണ്ടോ മരിച്ചിരുന്നെങ്കില്‍ മൃതദേഹം കണ്ടുകിട്ടേണ്ടതല്ലായിരുന്നോ. ഉത്തരമില്ലാത്ത ഈ ചോദ്യങ്ങള്‍ക്കു മുന്നിലും രാഹുലിന്റെ മാതാപിതാക്കള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. അവന്‍ എന്നെങ്കിലും തിരിച്ചുവരുമെന്നാണ് അവര്‍ കരുതുന്നത്.

പലരും വിളിക്കും രാഹുലിനെപ്പോലൊരു കുട്ടിയെ കണ്ടുവെന്നൊക്കെ പറഞ്ഞ്. തങ്ങള്‍ ഓടിയെത്തും. പക്ഷേ, നിരാശ മാത്രമായിരുന്നു ഫലം. പോലീസ് അന്വേഷണങ്ങളൊക്കെ തകൃതിയായി നടന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണങ്ങളില്‍ ഒട്ടേറെ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. ഒടുവില്‍ സിബിഐ അന്വേഷണത്തില്‍ വലിയ പ്രതീക്ഷയായിരുന്നു തങ്ങള്‍ക്കെന്നും അവര്‍ പറഞ്ഞു.

പക്ഷേ ചോദ്യം ചെയ്യലിനും മൊഴിയെടുക്കാനുമൊക്കെയായി നാട്ടുകാരേയും അയല്‍ക്കാരേയും സിബിഐ വിളിക്കുന്‌പോള്‍ പലരും ഒഴിഞ്ഞുമാറി. പലര്‍ക്കും തങ്ങളോട് ദേഷ്യമായെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button