തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസില്‍ അഴിമതി നടന്നിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയെ സ്ഥാനത്തു നിന്നും മാറ്റേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിതതില്‍ തെറ്റില്ല. ഡിജിപിയെ മോശമാക്കുന്നത് ശരിയല്ല. ബെഹ്റയെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ മോഹം നടക്കില്ല. ഡിജിപിയുടെ നടപടികള്‍ സുതാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നിരീക്ഷണ പദ്ധതി ഗാലക്സോണ്‍ കമ്ബനിക്ക് കൈമാറിയതില്‍ തെറ്റില്ല. സിംസ് കരാര്‍ വ്യവസായ വകുപ്പ് പരിശോധിക്കും.
കെല്‍ട്രോണിന് പിഴവ് സംഭവിച്ചോ എന്നാണ് പരിശോധിക്കുക. പൊലീസില്‍ പര്‍ച്ചേയ്സ് മാനദണ്ഡങ്ങള്‍ കൊണ്ടുവരും. കേന്ദ്രീകൃത ചട്ടവും മാനദണ്ഡങ്ങളും കൊണ്ടുവരുന്നതിന് മന്ത്രിസഭയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം വൈകിയതിനാലാണ് ക്വാര്‍ട്ടേഴ്സിനുള്ള തുക വകമാറ്റിയത്. ഡിജിപിയെ പ്രതിപക്ഷം അവഹേളിക്കുകയാണ്. സഭയില്‍ വെക്കുന്നതിന് മുമ്ബ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നു. റിപ്പോര്‍ട്ട് ചോര്‍ന്നത് ആരോഗ്യകരമായ കീഴ്വഴക്കം അല്ലെന്നും പിണറായി വിജയന് പറഞ്ഞു.
Post Your Comments