KeralaLatest NewsNews

രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന സര്‍ക്കാരിന്റെ കണക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നടത്തിയ സര്‍വെയില്‍ വീടിന് അര്‍ഹരായവരുടെ എണ്ണം ഒരുലക്ഷത്തി ആറായിരത്തി പതിനെട്ട് പേര്‍ മാത്രമാണ്. രണ്ട് ലക്ഷംവീട് പൂര്‍ത്തിയായെന്ന് എങ്ങനെ പറയാനാകുമെന്നും യുഡിഎഫ് കാലത്തെ വീടുകള്‍ കൂടി കൂട്ടിയാലും ഒരു ലക്ഷത്തിനാല്‍പ്പതിനായിരമേ വരൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Read also: യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലൈഫ് പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. വീടില്ലാത്തവര്‍ക്ക് വീട് പണിതുനല്‍കിയത് സര്‍ക്കാരല്ല. തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ വച്ചതെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button