മുംബൈ: ആഗോള വിപണിയിലുണ്ടായ തിരിച്ചടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചുകയറ്റം. കോവിഡ്-19 ഭീതിയാണ് ആഗോളവിപണി തകര്‍ന്നടിയാന്‍ കാരണമായത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചിരുന്നു. ആഴ്ചയിലെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചുകയറി. തുടര്‍ച്ചയായ ആറു ദിവസത്തെ നഷ്ടത്തിനു ശേഷം തിങ്കളാഴ്ച രാവിലെ 750 പോയിന്റോളം ഉയര്‍ന്നാണ് സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചികയായ നിഫ്റ്റിയും മുന്നേറ്റത്തിലാണ്.
ബി.എസ്.ഇ സെന്‍സെക്സ് 785.88 പോയിന്റ് (2.05%) ഉയര്‍ന്ന് 39,083.17ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 231.25 പോയിന്റ് (2.06%) 11,433ലും എത്തി. ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയാണ് സെന്‍സെക്സില്‍ ഏറ്റവും നേട്ടം തുടക്കത്തില്‍ കാണിച്ചത്.
നിഫ്റ്റിയില്‍ മെറ്റല്‍ കമ്പനികളുടെ ഓഹരികള്‍ മുന്നേറ്റം കാണിക്കുന്നു. എംഒഐഎല്‍, ഇന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ബാങ്ക് ഓഹരികള്‍, ടിസിഎസ്, ടാറ്റ എക്സൈസി, എച്ച്സിഎല്‍ ടെക്നോളജി എന്നിവയും നേട്ടത്തിലാണ്.
വെള്ളിയാഴ്ച സെന്‍സെക്സ് 1,448.37 പോയിന്റ് താഴ്ന്ന് 38,297.29ലും നിഫ്റ്റി 431.55 പോയിന്റ് നഷ്ടത്തില്‍ 11,201.75ലുമാണ് അവസാനിച്ചത്. നിക്ഷേപകരുടെ അഞ്ചു ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായത്.
Post Your Comments