Latest NewsIndiaNews

രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു, രാജ്യത്തിന്റെ സമാധാനം നിലനിർത്താൻ ഏത് പങ്ക് വഹിക്കാനും ഞാൻ തയ്യാറാണ് : രജനീകാന്ത്

ചെന്നൈ : രാജ്യത്തിന്റെ സമാധാനം നിലനിർത്താൻ ഏത് പങ്ക് വഹിക്കാനും ഞാൻ തയ്യാറാണെന്നു നടൻ രജനീകാന്ത്. ഏതാനും മുസ്‌ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രജനികാന്തിന്റെ പ്രതികരണം. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്‌ലിം സംഘടന നേതാക്കളുടെ) അഭിപ്രായത്തോട് ഞാനും യോജിക്കുന്നുവെന്നും രജനികാന്ത് വ്യക്തമാക്കി.

Also read : ഇനി മുതൽ വിമാനയാത്രയ്ക്കിടെയും വൈ -ഫൈ ഉപയോഗിക്കാം . വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ.

ഡൽഹി സംഘർഷത്തെ അപലപിച്ച് കൊണ്ട് നേരത്തെ രം​ഗത്തെത്തിയ രജനികാന്ത് കേന്ദ്രത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയത്. ഇതിന്‍റെ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനാണ്.ഡൽഹി സർക്കാർ കലാപം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണമെന്നും കലാപം നേരിടുന്നതില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം പരാജയപ്പെട്ടുവെന്നും രജനികാന്ത് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button