Latest NewsNewsIndia

സഹോദരിയെ ബലാത്സംഗം ചെയ്ത 15 വയസുകാരന്‍ പിടിയില്‍

ചെന്നൈ•സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ 15 വയസുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പ് ഗാർഹിക തർക്കത്തെത്തുടർന്ന് പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് സഹോദരങ്ങൾ അമ്മയോടൊപ്പം താമസിച്ചു വരികയായിരുന്നു.

പ്രതിയ്ക്ക് സഹോദരിയെക്കാള്‍ ഒരു വയസ് കൂടുതലാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം അമ്മ അമ്മ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുകയും എല്ലാവരും ഒരേ വീട്ടില്‍ താമസിച്ചുവരികയുമായിരുന്നു. സംഭവത്തെക്കുറിച്ച് പീഡനത്തിനിരയായ പെൺകുട്ടി സ്‌കൂളിലെ കൂട്ടുകാരിയെയാണ് അറിയിച്ചത്. അവള്‍ സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ വില്ലിവാക്കം ഓള്‍ വുമന്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം ശരിയാണോ എന്നറിയാൻ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആൺകുട്ടി സഹോദരിയുടെ കൈകാലുകൾ കെട്ടിയിട്ട് ഡിസംബർ മുതൽ വീട്ടിൽ തനിച്ചായിരിക്കുമ്പോഴെല്ലാം അവളെ ബലാത്സംഗം ചെയ്തതായി കണ്ടെത്തി.  ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തരുതെന്നും പ്രതി ഭീഷണിപ്പെടുത്തി. പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത കുട്ടിയ ഒരു നിരീക്ഷണ ഭവനത്തിലേക്ക് മാറ്റി.

പീഡനത്തിനിരയായ പെൺകുട്ടിയെ കൗൺസിലിംഗിനായി അയച്ചതായി പോലീസ് പറഞ്ഞു. ആണ്‍കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഉണ്ടായിരുന്നതിനാൽ സംഭവത്തിന്റെ എന്തെങ്കിലും വീഡിയോ എടുത്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button