Latest NewsNewsIndia

യുവനടി തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ•സിനിമകളിലും സീരിയലുകളിലും സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിച്ചിരുന്ന 23 കാരിയായ നടിയെ തിരുവോട്ടിയൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി പദ്മജ എന്ന യുവതിയാണ് മരിച്ചത്.

രണ്ട് മാസം മുന്‍പ് പദ്മജ ഭർത്താവ് പവനോടൊപ്പം (25) വാടകയ്ക്ക് എടുത്ത കലടിപേട്ടിലെ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദാമ്പത്യ തർക്കത്തെ തുടർന്ന് പദ്മജ കഴിഞ്ഞ മാസം ഭർത്താവിൽ നിന്ന് പിരിഞ്ഞതയും തുടർന്ന് അയാള്‍ ആന്ധ്രയിലേക്ക് താമസം മാറ്റിയതായും പോലീസ് പറഞ്ഞു. അവരുടെ രണ്ട് വയസ്സുള്ള മകനെ ഒരു ബന്ധുവിന്റെ വീട്ടിലാക്കിയിരിക്കുകയാണ്. മ്പതികൾ വാരാന്ത്യങ്ങളിൽ കുട്ടിയെ സന്ദര്‍ശിച്ചിരുന്നു.

സാമ്പത്തിക ബാധ്യത കാരണമാകം പദ്മജ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആകുലത പ്രകടിപ്പിച്ച് ശനിയാഴ്ച രാത്രി സഹോദരിക്ക് ഒരു വീഡിയോ കോൾ ചെയ്ത്രുനു. നല്ല വേഷങ്ങൾ ചെയ്യാൻ അവർക്ക് കഴിഞ്ഞില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയ വീട്ടുടമസ്ഥ എസ് കാശിനാഥൻ സംശയം മൂലം തിരുവോട്ടിയൂർ പോലീസിനെ വിവരമരിയിക്കുകയും തുടര്‍ന്ന് പോലീസ് സംഘമെത്തി വീട് തുറന്നപ്പോൾ പദ്മജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ സ്റ്റാൻലി ആശുപത്രിയിലേക്ക് മാറ്റി

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button