Latest NewsNewsIndia

വരന്‍ താലിയണിയിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അതിഥികള്‍ക്കിടയില്‍ കാമുകനെ കണ്ടു ; പിന്നീട് സംഭവിച്ചത്

ഹൈദരാബാദ്: വരന്‍ താലിയണിയിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അതിഥികള്‍ക്കിടയില്‍ കാമുകനെ കണ്ട് വധു. വിവാഹവേദിയില്‍ കാമുകനെ കണ്ടതോടെയാണ് വധു കല്യാണത്തിന് തയ്യാറല്ലെന്ന് അറിയിക്കുകയും വിവാഹം മുടങ്ങുകയും ചെയ്തു. തെലങ്കാനയിലെ വനപാര്‍ട്ടി ജില്ലയിലെ ചാര്‍ലപ്പള്ളി ഗ്രാമത്തിലാണ് സംഭവം.

വരന്‍ താലിയണിയിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് വധു തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചത്. തിടുക്കത്തില്‍ ഇങ്ങനൊരു തീരുമാനം എടുക്കരുതെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും യുവതി അതൊന്നും ചെവികൊള്ളാതെ വിവാഹം നടക്കുന്ന ഹാളില്‍ നിന്ന് പുറത്തേക്ക് പോയി. വിവാഹ വേദിയില്‍ കാമുകനെ കണ്ടതിനാലാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് അവളുടെ കുടുംബം പറയുന്നത്.

shortlink

Post Your Comments


Back to top button