Latest NewsIndia

മല്‍സരിക്കില്ല ; പകരം കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണയ്​ക്കുമെന്ന് തെ​ല​ങ്കാ​ന​ ടി​ഡി​പി

ഹൈ​ദ​രാ​ബാ​ദ്: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിന് ഇറങ്ങില്ലെന്നും പകരം കോണ്‍ഗ്രസിന് സര്‍വ്വവിധ പിന്തുണയും നല്‍കുമെന്ന് തെലങ്കാന ടി​ഡി​പി നേതൃത്വം അറിയിച്ചു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്തു​ണ​യ്ക്കു​മെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് തെ​ല​ങ്കാ​ന മേ​ഖ​ല​യി​ല്‍ ടി​ഡി​പി മ​ത്സ​രി​ക്കാ​തി​രി​ക്കു​ന്ന​ത്.

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്ത​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ടി​ഡി​പി​യു​ടെ തീ​രു​മാ​നം. ഏ​പ്രി​ല്‍ 11 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button