News

വലന്റൈന്‍സ് ഡേയ്ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമായാതൊന്നും അനുവദിക്കില്ലെന്ന് ബജ്‌റംഗ്ദളിന്റെ മുന്നറിയിപ്പ്

ഹൈദരാബാദ്: പ്രണയദിനമായ വലന്റൈന്‍സ് ഡേയ്ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമായതൊന്നും അനുവദിക്കില്ലെന്ന് തെലങ്കാന ബജ്‌റംഗ്ദളിന്റെ മുന്നറിയിപ്പ്. വലന്റൈന്‍സ് ദിനത്തില്‍ പാര്‍ക്കിലും പബ്ബിലും ചുറ്റിക്കറങ്ങുന്ന യുവതിയുവാക്കളെ തടയുമെന്നും ബജ്റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ മുന്നറിയിപ്പ് നല്‍കി. അസഭ്യമായ ഒന്നും സഹിക്കില്ല. വലന്റൈന്‍സ് ദിനത്തില്‍ സ്വന്തം സംസ്‌കാരത്തിന് അനുസരിച്ച് യുവാക്കള്‍ പെരുമാറണം.പുല്‍വാമ രക്തസാക്ഷി ദിനമായാണ് ഫെബ്രുവരി 14 ഓര്‍മിക്കേണ്ടത്. അല്ലാതെ കമിതാക്കളുടെ ദിവസമായല്ലെന്നും അദ്ദേഹം പറയുന്നു.

വലന്റൈന്‍സ് ഡേ ആഘോഷിക്കുന്നവര്‍ക്ക് നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം പറഞ്ഞുമനസ്സിലാക്കണം. സ്വന്തം സംസ്‌കാരത്തിന് അനുസരിച്ച് യുവാക്കള്‍ പെരുമാറണം. അവര്‍ അവരുടെ മാതാപിതാക്കള്‍ക്ക് അപമാനമാണ്. ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കുകയാണ് വലന്റൈന്‍സ് ഡേ ആഘോഷിക്കുന്നവര്‍ ചെയ്യുന്നതെന്നും സുഭാഷ് ചന്ദെര്‍ കുറ്റപ്പെടുത്തി. ബിസിനസ് ദാഹത്തില്‍ ഇന്ത്യന്‍ സംസ്‌കാരം നശിക്കുകയാണ്. യുവാക്കളെ ആകര്‍ഷിക്കുന്നതിനായി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. സ്‌നേഹത്തിന് സംഘടന എതിരല്ലെന്നും എന്നാല്‍, വലന്റൈന്‍സ് ദിനത്തിനും സംസ്‌കാരത്തിന് വിരുദ്ധമായ വസ്ത്രധാരണത്തിനും എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button