Latest NewsNewsIndia

പ്ലസ്ടു പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ഒത്താശ നല്‍കി; ഒടുവില്‍ സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ഥികളും പിടിയില്‍, സംഭവമിങ്ങനെ

ലഖ്നൗ: പ്ലസ്ടു പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ഒത്താശ നല്‍കി. ഒടുവില്‍ സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ഥികളും പിടിയില്‍. ഉത്തര്‍ പ്രദേശിലാണ് സംഭവം. പരീക്ഷ എഴുതുന്നതിന് സഹായിച്ച സംഭവത്തില്‍ ലഖ്നൗവിലെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഉത്തരമെഴുതുകയും ഈ പേപ്പര്‍ ബോര്‍ഡ് പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം വച്ചു കൊടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പേപ്പറുകളും സ്റ്റാമ്പ് ചെയ്ത ഉത്തരക്കടലാസുകളും കണ്ടെത്തി. പരിശോധനക്കിടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി. പരീക്ഷാത്തട്ടിപ്പില്‍ കൂടുതല്‍ സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. സ്വകാര്യ സ്‌കൂളിലും പൊലീസ് സംഘമെത്തി പരിശോധന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button