കൊച്ചി: ജിപിഎസ് സംവിധാനം ഘടിപ്പിയ്ക്കല്‍, കെഎസ്ആര്‍ടിസിയ്ക്ക് മാത്രം സമയപരിധിയില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. മുഴുവന്‍ കെ എസ് ആര്‍ ടി സിബസുകളിലും ജനുവരി 31ന് മുമ്പും ഫെബ്രുവരി 14ന് മുമ്പ് സ്വകാര്യ ബസുകളിലും ജിപിഎസ് ഘടിപ്പിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവില്‍ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ വെള്ളം ചേര്‍ക്കുകയാണ്. ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള സമയപരിധിയില്‍ ഇളവ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
ജിപിഎസ് ഘടിപ്പിക്കാന്‍ പണമില്ലെന്ന കെ എസ് ആര്‍ ടി സിയുടെ വാദത്തിന്റെ മറവിലാണ് സ്വകാര്യ ബസുകള്‍ക്കുകൂടി ഇളവ് അനുവദിച്ചത്. മത്സരയോട്ടം ഉള്‍പ്പെടെ പിടികൂടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. അമിത വേഗം കണ്ടെത്തുകയും ബസ് എവിടെയെത്തി എന്നറിയുകയുമൊക്കെയായിരുന്നു ജിപിഎസുകൊണ്ടുള്ള പ്രധാന ലക്ഷ്യങ്ങള്‍.
Post Your Comments