KeralaLatest NewsNews

കപില്‍ മിശ്രയുടെ ജിഹാദി തീവ്രവാദത്തിനെതിരായ മാര്‍ച്ച്, അതും സമാധാനമാര്‍ച്ച്, എന്നിട്ടും മുദ്രാവാക്യം വെടിവെച്ച് കൊല്ലൂ ; വീഡിയോ

ദില്ലി: ദില്ലിയുടെ നഗരമധ്യത്തിലെ കൊണാട്ട് പ്ലേസില്‍ സമാധാനമാര്‍ച്ച് നടത്തി ബിജെപി നേതാവ് കപില്‍ മിശ്രയും, ദില്ലി പീസ് ഫോറം സംഘടനയും. ”ജിഹാദി തീവ്രവാദത്തിനെതിരായ മാര്‍ച്ച്” എന്നായിരുന്നു മാര്‍ച്ചിന്റെ പേര്. മാത്രവുമല്ല സമാധാനമാര്‍ച്ച് എന്നായിരുന്നു പേരെങ്കിലും, പങ്കെടുത്ത പലരും റാലിയില്‍ വിളിച്ചത് ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ എന്ന പ്രകോപനപരമായ മുദ്രാവാക്യമാണ്.

ദില്ലി കലാപത്തില്‍ വീട് നഷ്ടപ്പെടുകയും ഉറ്റവരെ നഷ്ടപ്പെടുകയും ചെയ്ത ഒരു സംഘം ഇരകളെ അണിനിരത്തി നടത്തിയ മാര്‍ച്ചില്‍ കപില്‍ മിശ്ര ഇവരോടൊപ്പമാണ് അണിനിരന്നത്.

https://twitter.com/i/status/1233727451835949056

റാലിയില്‍ പങ്കെടുത്തെങ്കിലും കപില്‍ മിശ്ര മുദ്രാവാക്യങ്ങളൊന്നും വിളിച്ചില്ല. ജന്തര്‍ മന്ദറില്‍ നിന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു നഗരമധ്യമായ കൊണാട്ട് പ്ലേസിലൂടെ മാര്‍ച്ച് നടന്നത്. മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ലെങ്കിലും പൊലീസ് മാര്‍ച്ച് തടഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button