![](/wp-content/uploads/2020/03/kalabhavan-mani-brother.jpg)
ചാലക്കുടി : ചേട്ടന്‍ പോയതിനു ശേഷം ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല… പരിതാപകരമാണ് സാമ്പത്തികം… ഇനി എല്ലാം ഈശ്വരന്‍ നിശ്ചയിക്കട്ടെ… ഒരു കാലത്ത് നാടിനും നാട്ടുകാര്‍ക്കും വേണ്ടി ലക്ഷങ്ങള്‍ ഒഴുക്കി സഹായം ചെയ്ത കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ അവസ്ഥ ഇങ്ങനെ . കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് കുടുംബത്തിന്റെ അവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത്. . സഹായം ചോദിച്ചെത്തുന്നവര്‍ക്ക് വാരിക്കോരി നല്‍കിയ കലാഭവന്‍ മണിയുടെ സഹോദരങ്ങള്‍ ഇപ്പോള്‍ ചിറക് നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും, മണിയുടെ സഹോദരന്‍ എന്ന പ്രൗഡിയില്‍ നില്‍ക്കാന്‍ പാടുപെടുകയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
തറവാട് വീടിനു മുന്നില്‍ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകള്‍ അങ്ങോട്ടേക്ക് പോകാറുണ്ട്. ഒടുവില്‍ ആ വീട്ടുകാര്‍ ഗേറ്റു പൂട്ടി. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോള്‍ വന്നവര്‍ അതിശയിക്കും. അപ്പോള്‍ ഞങ്ങളുടെ സാഹചര്യം ഓര്‍ത്ത് അവര്‍ കരയും.
ചേട്ടന്റെ സ്വത്ത് മുഴുവന്‍ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്. തെറ്റായ വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. പോയ നാലു വര്‍ഷം കൊണ്ട് കുറേപേരുടെ തെറ്റിദ്ധാരണ മാറി’- രാമകൃഷ്ണന്‍ പറയുന്നു.
Post Your Comments