തിരുവനന്തപുരം: തിരുവനന്തപുരത്തെ തീർഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചട്ടമ്പിസ്വാമി സ്മാരകവും, തീർഥപാദമണ്ഡപവും സർക്കാർ സംരക്ഷിക്കുമെന്നും വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാൽ ചട്ടമ്പിസ്വാമി സ്മാരകം തിരികെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. ഇത് ശരിയല്ലെന്നും കയ്യേറ്റങ്ങളെ പ്രോൽസാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also: ഏഴ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദിയിൽ നേരിട്ടുള്ള പരിശോധന
1976ൽ ഭൂമി നൽകിയത് വിദ്യാധിരാജ സഭയെന്ന സൊസൈറ്റിക്കാണ്. ഇപ്പോൾ ഭൂമി നോക്കുന്നത് വിദ്യാധിരാജ ട്രസ്റ്റാണ്. ഇത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് തീർത്ഥപാദമണ്ഡപം തിരിച്ചെടുക്കാൻ റവന്യൂപ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത്.
Post Your Comments