റിയാദ്: കെറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ഏഴ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദിയിൽ നേരിട്ടുള്ള പരിശോധന. ചൈന, ഹോങ്കോങ്, സിംഗപ്പൂർ, തെക്കൻ കൊറിയ, ഇറ്റലി, ജപ്പാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെയാണ് വിമാനത്താവളം, തുറമുഖം, അതിർത്തി റോഡിലെ ചെക്ക് പോസ്റ്റ് തുടങ്ങിയ ഇടങ്ങളിൽ പരിശോധിക്കുന്നത്. പ്രവേശന കവാടങ്ങളിൽ നിയോഗിച്ച മെഡിക്കൽ ഉദ്യോഗസ്ഥരായിരിക്കും പരിശോധിക്കുക. രോഗലക്ഷണം കാണുന്നവരെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകും. പ്രവേശന കവാടങ്ങളിലെത്തുന്ന യാത്രക്കാരെ മുഴുവൻ നിരീക്ഷിക്കാൻ 24 മണിക്കൂർ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.
Post Your Comments