Latest NewsKeralaNews

ജയില്‍ അന്തേവാസികളില്‍ യുവാക്കളുടെ എണ്ണം കൂടുന്നു; കഴിഞ്ഞ വര്‍ഷം മാത്രം എത്തിയത് 2426 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ യുവാക്കളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മാത്രം എത്തിയത് 2426 പേര്‍. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. 2017 ലെയും 2018 ലെയും കണക്കുകള്‍ പരിശോധിച്ചാല്‍ യുവാക്കളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ അടുത്തിടെയാണ് വര്‍ധനവ് ഉണ്ടായത്.

ജയില്‍ അന്തേവാസികളായ യുവാക്കള്‍ അധികം പേരും പോക്‌സോ, അബ്കാരി, മോഷണം, അടിപിടി, കൊലപാതകശ്രമം, പീഡനം, കഞ്ചാവ്,മയക്കുമരുന്ന് കടത്തല്‍ എന്നീ കേസുകളിലാണ് അകത്തായത്. ഇതില്‍ കഞ്ചാവ്,മയക്കുമരുന്ന് കടത്തല്‍, പീഡനം എന്നിവയിലാണ് കൂടുതലും യുവാക്കള്‍ പ്രതികളായിട്ടുള്ളത്.

ഇത്തരം കേസുകളില്‍ അമ്പത് വയസ്സിന് മുകളിലുള്ളവര്‍ കുറവാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോക്‌സോ കേസില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ളത് കൊല്ലം ജില്ലയിലാണ്. മയക്കുമരുന്നിന്റെ ഉപയോഗമാണ് ഇവരില്‍ ക്രമിനല്‍ സ്വഭാവം കൂട്ടാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button