Latest NewsIndiaNews

ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം : മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

സിംഗ്രോലി(മധ്യപ്രദേശ്): ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിംഗ്രോലിയിൽ  നിന്ന് ഏഴുകിലോമീറ്റര്‍ അകലെ , മധ്യപ്രദേശിലെ അംലോറി ഖനിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കല്‍ക്കരിയുമായി പോയ ട്രെയിൻ ഗാന്‍ഹരി ഗ്രാമത്തില്‍ മറ്റൊരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.

രണ്ട് ലോക്കോ പൈലറ്റുമാരും ഒരു പോയിന്‍സ്മാനുമാണ് അപകടത്തില്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൂന്ന് മൃതദേഹങ്ങൾ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ പതിമൂന്ന് വാഗനുകള്‍ റെയില്‍ പാളത്തിൽ  നിന്ന് പുറത്തേക്ക് വീണു.

Also read : കഫീല്‍ഖാന്‍ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ സന്ദര്‍ശിച്ചു ; അറസ്റ്റിലായി ജയിലില്‍ കൊണ്ടുവന്നപ്പോള്‍ അഞ്ചുദിവസത്തേക്ക് ഭക്ഷണം നല്‍കിയില്ല ; ചെറിയ മുറിയില്‍ 150 ഓളം പേര്‍ ; ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തില്‍ ; ഹൈക്കോടതിക്ക് കഫീല്‍ ഖാന്റെ ഭാര്യയുടെ കത്ത്

ദേശീയ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനാണ്, മധ്യപ്രദേശില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കല്‍ക്കരി കൊണ്ടുപോവാന്‍ വേണ്ടി നിര്‍മ്മിതമായിട്ടുള്ള ഈ പാലങ്ങളുടെ ചുമതലയുള്ളത്. സിഗ്നല്‍ തകരാറാണാ മൂലമാണോ, ലോക്കോ പൈലറ്റുമാരുടെ അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് അന്വേഷിക്കുമെന്ന് റെയിൽവേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button