സേലം•ധർമ്മപുരി ജില്ലയിലെ ബോമിഡിയിൽ വെള്ളിയാഴ്ച വൈകുന്നേരം സിനിമാ തിയേറ്റർ കല്ലെറിഞ്ഞതിന് പതിനാലു പേരെ അറസ്റ്റ് ചെയ്തു. മല്ലാപുരം വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (വി.ഒ.ഒ) കെ തമിളരാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജാതി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന അടുത്തിടെ പുറത്തിറങ്ങിയ ‘ദ്രൗപതി’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന് നേരെയാണ് കല്ലേറുണ്ടായത്.
രാവിലെ മുതൽ സിനിമ റിലീസ് ചെയ്യുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചതായി വിഎഒ പറഞ്ഞു. 200 ഓളം പേര്‍ തീയറ്ററിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പ്രതിഷേധത്തെത്തുടർന്ന് രാവിലെ 8.30 ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമ ഉച്ചയ്ക്ക് 12.30 നാണ് പ്രദര്‍ശിപ്പിച്ചത്. 3 മണിയോടെയാണ് തീയറ്ററിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ തിയേറ്ററിന്റെ മേൽക്കൂരയും തിയേറ്റർ പരിസരത്തെ ബാനറുകളും ട്യൂബ് ലൈറ്റുകളും തകർന്നിട്ടുണ്ട്
1984 ലെ പൊതു സ്വത്തിനുള്ള നാശനഷ്ടങ്ങൾ തടയുന്നതിനുള്ള നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ഫൂട്ടേജ് പരിശോധിച്ചതിന് ശേഷം കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Post Your Comments