Latest NewsNewsIndia

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാ നാടകവും; സ്ത്രീ അറസ്റ്റില്‍

ചെന്നൈ•ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വി‌ഒ‌സി നഗറിലെ തനിഗൈവൽ (46) ആണ് കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമെന്ന് കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മകനും മകൾക്കും പുറമെ തനിഗൈവലിന്റെ ഭാര്യ രേഖ (39) യെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ, അമ്മ പിതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി കുട്ടികൾ പോലീസിനെ അറിയിച്ചു. രേഖ ആദ്യം ആരോപണം നിഷേധിച്ചുവെങ്കിലും പിന്നീട് ഭർത്താവിനെ കൊന്നതായി സമ്മതിച്ചു.

മദ്യപാനിയായ തനിഗൈവൽ ബുധനാഴ്ച രാത്രി വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടിരുന്നു. തുടർന്നുണ്ടായ കലഹത്തിലാണ് തനിഗൈവൽ കൊല്ലപ്പെട്ടത്.

കൊലപ്പെടുത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യയാണെന്ന് വരുത്താനും രേഖ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button