Latest NewsKeralaNews

കേന്ദ്രം ഭരിക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണെന്ന് വി മുരളീധരന്‍

പാലക്കാട്: ഇന്ന് കേന്ദ്രം ഭരിക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണെന്ന് വി മുരളീധരന്‍. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മറ്റ് ഗവണ്മെന്റും ഇന്ത്യ ഭരിച്ചിട്ടുണ്ട്. അവര്‍ ജനങ്ങള്‍ക്കുവേണ്ടിയെന്ന് പറഞ്ഞ് നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. പക്ഷേ അവ എല്ലാം കടലാസ്സില്‍ മാത്രം ഒതുങ്ങി. എന്നാല്‍ ഇപ്പോള്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്നും മുരളീധരന്‍ പറയുകയുണ്ടായി. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ പട്ടാമ്പി നഗരസഭാ 15-ാം ഡിവിഷനില്‍ പൂര്‍ത്തിയാക്കിയ ഇരുപതു വീടുകളുടെ ഗൃഹപ്രവേശനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button