കൊച്ചി: ഈ വർഷത്തെ ഫെബ്രുവരിയിൽ 29 ദിവസമുണ്ടെന്ന് കലണ്ടറിൽ നോക്കി നമ്മൾ മനസ്സിലാക്കിയപ്പോൾ ഇന്നത്തെ ദിവസത്തെ പ്രത്യേകത എല്ലാവരും മനസ്സിലാക്കി കാണില്ല.
ഇന്ന് 2020 ഫെബ്രുവരി 29 ശനിയാഴ്ച, ഈ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. നാലുവർഷത്തിലൊരിക്കൽ മാത്രം കടന്നു വരുന്ന ലീപ് ഡേയാണ് ഇന്ന്.
ഇന്ന് ഗൂഗിളിൽ ലോഗിൻ ചെയ്യുന്നവർക്കെല്ലാം ലീപ് ഡേയുടെ മനോഹരമായ ഡൂഡിലും കാണാൻ കഴിയും. ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളതെങ്കിൽ അധിവർഷത്തിൽ 366 ദിവസങ്ങളാണ് ഉണ്ടാവുക. ഫെബ്രുവരിയിൽ 29 ദിവസങ്ങളുള്ള ഇത്തരം വർഷങ്ങൾ അധിവർഷം എന്നാണ് അറിയപ്പെടുന്നത്. ഫെബ്രുവരിയിൽ 29 ദിവസം വരുന്ന വർഷത്തെയാണ് ലീപ് ഇയർ എന്ന് വിശേഷിപ്പിക്കുന്നത്. 2020 ലീപ് ഇയർ ആണ്. ഇതിനുമുമ്പ് 2016ലായിരുന്നു ലീപ് ഇയർ വിരുന്നെത്തിയത്.
ചില ഭാഗങ്ങളിൽ ലീപ് ഡേ ( അവിവാഹിതരുടെ ദിവസം) ബാച്ചിലേഴ്സ് ഡേ ആയും ആഘോഷിക്കുന്നുണ്ട്. ലീപ് ദിനത്തിൽ ഐറിഷിൽ തുടർന്നുവരുന്ന രീതിയാണിത്. ലീപ് ഡേയിൽ സ്ത്രീകളാണ് പുരുഷന്മാരോട് വിവാഹഭ്യർത്ഥന നടത്തുക. പുരുഷൻ ഇത് നിരസിക്കുകയാണെങ്കിൽ സ്ത്രീയ്ക്ക് വസ്ത്രം വാങ്ങി കൊടുക്കുന്നതാണ് ബാച്ചിലേഴ്സ് ഡേയുടെ രീതി. യുകെയുടെ ചില ഭാഗങ്ങളിൽ ലീപ് ഇയറിൽ മുഴുവൻ സ്ത്രീകൾക്ക് വിവാഹഭ്യർത്ഥന നടത്താമെന്നുമുണ്ട്.
1582 ൽ ഗ്രിഗറി പതിമ്മൂന്നാമൻ മാർപാപ്പയാണ്, ഇന്നു ലോക വ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനു തുടക്കമിട്ടത്. അലോഷിയസ് ലിലിയസാണു മാർപാപ്പയുടെ നിർദേശാനുസരണം ഇതു രൂപകൽപന ചെയ്തത്. പിന്നീട് 1954ൽ പരിഷ്കാരങ്ങൾ വരുത്തിയ ഗ്രിഗോറിയൻ കലണ്ടർ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കുകയും ചെയ്തു.
Post Your Comments